ശ്മശാനത്തിൽ കയറുന്നത് തടഞ്ഞ സംഭവം : പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളി കല്ലേലിഭാഗം ശ്മശാനത്തിൽകയറുന്നത് തടഞ്ഞതിന്റെ വിരോധത്തിൽ ആക്രമിച്ച കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ. ഇടക്കുളങ്ങര കണ്ടത്തിൽ തറയിൽ കൃഷ്ണൻകുട്ടി മകൻ തല എന്ന് വിളിക്കുന്ന കിച്ചു കൃഷ്ണൻ 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 2025 ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലേലി ഭാഗം എസ് സി എസ് ടി ശ്മശാനത്തിൽ സമീപം നിന്ന് നരീഞ്ചിക്കോളനി സ്വദേശി അബിയെയും അഭിരാജിനെയും പ്രതികളായ കിച്ചുവും സുഹൃത്തും സിമൻറ് കട്ട കൊണ്ട് തലയ്ക്ക് ഇടിച്ച് തലപൊട്ടിക്കുകയും കയ്യിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് അഭിരാജിനെ കയ്യിൽ കുത്തുകയും ആയിരുന്നു .
അഭിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നുആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതി ആന്ധ്രപ്രദേശിൽ ഉണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നു കരുനാഗപ്പള്ളി പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ആന്ധ്രപ്രദേശിലെ കടപ്പാ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തുകയും ആന്ധ്ര പ്രദേശിൽ എത്തി ഇവരുടെ ഒളിത്താവളം കണ്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കൂടെയുള്ള പ്രതിയെക്കുറിച്ച് വിവരമുണ്ടെന്നും ഉടൻ പിടിയിലാകും എന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി സ്റ്റേഷൻ എസ് എച്ച് ഓ ബിജു വി യുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക്, അജിജോസ് , എസ് സി പി ഓ ഹാഷിം ,സിപിഒ ജിഷ്ണു ,ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.