MDMA കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ആൾ MDMAയുമായി വീണ്ടും പിടിയിൽ

കണ്ണൂര്‍ :ജില്ലയിലെ ലഹരി കടത്തിന്റെ തലവന്‍ ഷബീര്‍ ശ്രീകണഠാപുരത്തെയാണ് എസ് ഐ പ്രകാശനും സംഘവും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് 30 ഗ്രാം എംഡിഎംഎയുമായി വീണ്ടും പിടികൂടിയത്.എംഡിഎംഎ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മാസങ്ങള്‍ക്കു ശേഷം ആണ് ഷബീര്‍ വീണ്ടും പിടിയിലാക്കുന്നത്. വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.വീടിനു ചുറ്റും വലിയ കൂറ്റന്‍ മതിലും നിരീക്ഷണ ക്യാമറകളും പട്ടികളെയും വച്ചാണ് ഇയാള്‍ ലഹരി കച്ചവടം നടത്തിവന്നത്