വായ്പാ തട്ടിപ്പുകേസ് :അനിൽ അംബാനിക്കെതിരെ EDയുടെ ലുക്കൗട്ട് നോട്ടിസ്

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. കേസിൽ ചോദ്യം ചെയ്യലിനായി അനിൽ അംബാനിക്കു നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചത്.
ചൊവാഴ്ച ഇ.ഡിക്കു മുന്നിൽ ഹാജരാകാനാണ് അനിൽ അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.നിയമനടപടികളിൽനിന്നു രക്ഷപ്പെടാതിരിക്കാനാണ് അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതെന്നാണ് വിവരം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും നോട്ടിസ് അയച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകാൻ ശ്രമിച്ചാൽ കസ്റ്റഡിയിലെടുക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.