ഫെയ്മ മഹാരാഷ്ട്ര- സൈബർ ക്രൈം ബോധവൽക്കരണ സെമിനാർ ഇന്ന് രാത്രി 8 മണിക്ക്

മുംബൈ; കേരളാ പോലീസ് സൈബർ സെല്ലും ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയും സംയുക്തമായി നടത്തുന്ന സൈബർ ക്രൈം ബോധവൽക്കരണ സെമിനാർ ഇന്ന് രാത്രി 8 മണിക്ക് നടക്കും.
“സൈബർ ക്രൈം: അറിയേണ്ടതും പ്രതിരോധിക്കേണ്ടതും” എന്ന വിഷയത്തിൽ കേരളാ പോലീസ് സൈബർ സെൽ സബ് ഇൻസ്പെക്ടർ അനുരാജ്. വി. മുഖ്യ പ്രഭാഷകനായിരിക്കും. ചടങ്ങിൽ NRK ഡവലപ്പ്മെൻ്റ് ഓഫീസർ റഫീഖ് ( വാശി, മുംബൈ) സെമിനാർ ഉൽഘാടനം ചെയ്യും. അനു ബി നായർ (ട്രഷറർ ) സ്വാഗതം പറയും.
സാമൂഹ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്നതിനും , സംശയങ്ങൾ ദൂരീകരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.മോഡറേറ്റർ സുമി ജെൻട്രി ( സെക്രട്ടറി വനിതാവേദി ) ചർച്ച ക്രോഡീകരിക്കും . നന്ദി : അജിത അജിത്കുമാർ പിള്ള (സെക്രട്ടറി, വനിതാവേദി പൂനെ സോൺ )
ഓൺലൈനിൽ നടക്കുന്ന ഇന്നത്തെ സെമിനാറിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് വനിതാവേദി സെക്രട്ടറി സുമി ജെൻട്രി അറിയിച്ചു.