ഭാരത് മാട്രിമോണി ഉൾപ്പടെയുള്ള 10 പ്രമുഖ ആപ്പുകളെ പ്ലെ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ
സേവന ഫീസുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭാരത് മാട്രിമോണി ഉൾപ്പടെയുള്ള പ്രമുഖ ആപ്പുകളെ പ്ലെ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ.പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾക്കാണ് ഗൂഗിളിന്റെ വിലക്ക്.
ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്‍ലിം മാട്രിമോണി, ജോഡി എന്നി ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗ്ൾ നീക്കം ചെയ്തതായി കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പറഞ്ഞു.ഇതിനെ ‘ഇന്ത്യൻ ഇന്റർനെറ്റിന്റെ കറുത്ത ദിനം’ എന്നാണ് കമ്പനി അഭിസംബോധന ചെയ്തത്.
ഭാരത് മാട്രിമോണി ആപ്പുകളുടെ മാതൃക കമ്പനിയായ മാട്രിമോണി.കോം, ജീവൻസതി എന്നിവ പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ്ന് പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ആൽഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു.
നോട്ടീസ് കിട്ടിയെന്നും തുടർനടപടികൾ അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതർ പറഞ്ഞതായി രേഖപെടുത്തിയിട്ടുണ്ട്. സൗജന്യ സേവനത്തിതിനൊപ്പം കൂടുതൽ സാങ്കേതിക പിന്തുണ നൽകുന്നതിനാണ് സർവീസ് ഫീ ഈടാക്കുന്നതെന്നും,ഇന്ത്യയിൽ നിന്നുള്ള രണ്ട് ലക്ഷം ആപ്പുകളിൽ മൂന്ന് ശതമാനം ആപ്പുകൾക്ക് മാത്രമാണ് സർവീസ് ഫീ ഏർപെടുത്തിയിരിക്കുന്നതെന്നും ഗൂഗിൾ വ്യക്തമാക്കി.