പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വേ, ആദ്യ സര്‍വീസ് ഓഗസ്‌റ്റ് 11ന്

0
TRAIN

തിരുവനന്തപുരം: ഓണം ഉള്‍പ്പെടെയുള്ള അവധിക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ആദ്യ സര്‍വീസ് ഓഗസ്റ്റ് 11 ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് ഓഗസ്‌റ്റ് 18, 25 സെപ്‌തംബര്‍ 1, 8, സെപ്തംബര്‍ 15 വരെ എല്ലാ തിങ്കളാഴ്ചകളിലുമാണ് സര്‍വീസ്. തിരികെ ഓഗസ്റ്റ് 12 മുതല്‍ കൊച്ചുവേളിയില്‍ നിന്ന് എസ്എംവിടി ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും. ഓഗസ്റ്റ് 28, സെപ്തംബര്‍ 4 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് ഉണ്ടായിരിക്കും.

എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി ട്രെയിന്‍ നമ്പര്‍-06523
കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു ട്രെയിന്‍ നമ്പര്‍-06524

ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം: രാത്രി 7.25, കൊച്ചുവേളിയില്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് 1.15ന് എത്തിച്ചേരും.കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന സമയം: വൈകിട്ട് 3.15, പിറ്റേ ദിവസം രാവിലെ 8.30ന് ബെംഗളൂരുവില്‍ എത്തിച്ചേരും.
ബെംഗളൂരുവില്‍ നിന്നുള്ള സ്റ്റോപ്പുകള്‍: കൃഷ്ണരാജപുരം, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല.

കൊച്ചുവേളിയില്‍ നിന്നുള്ള സ്‌റ്റോപ്പുകള്‍: വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, കൃഷ്ണരാജപുരം

കോച്ചുകള്‍: 2 ടു ടെയര്‍ എസി കോച്ചുകള്‍, 16 ത്രീ ടെയര്‍ എസി കോച്ചുകള്‍, 2 ലഗേജ് കം ബ്രേക്ക് വാന്‍

ബുക്കിങ് ഓഗസ്റ്റ് 2 രാവിലെ 8 മണി മുതല്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *