ഓണക്കാലം :എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന് ഓഗ: 4 ന് തുടക്കം

0
kallu

കണ്ണൂർ:  ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സംഭരണവും വിപണനവും കള്ളക്കടത്തും തടയുന്നതിനായി ആഗസ്റ്റ് നാലിന് രാവിലെ ആറ് മണി മുതൽ സെപ്റ്റംബർ 10 ന് രാത്രി 12 മണി വരെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തീവ്ര യജ്ഞ പരിശോധനകൾ നടത്തുന്നതാണ്.

എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ഡിവിഷൻ ഓഫീസിൽ ആഗസ്റ്റ് നാലിന് രാവിലെ എട്ട് മണി മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ അസി. എക്‌സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ അതേ സമയം തന്നെ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

ജില്ലയിലെ താലൂക്ക് പരിധികളിൽ എക്‌സൈസ് സി.ഐമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. ഈ യൂണിറ്റിൽ ഒന്ന് വീതം എക്‌സൈസ് ഇൻസ്‌പെക്ടർ, പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമുണ്ടാകും. ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുന്നതിന് ബോർഡർ പട്രോളിംഗ് യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

അതിർത്തിയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പോലീസ്, കോസ്റ്റൽ പോലീസ്, റവന്യൂ, വനം, മോട്ടോർ വാഹന വകുപ്പുകൾ, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ആർ പി എഫ് എന്നിവയുടെ സംയുക്ത പരിശോധനകളും നടത്തും.മദ്യം, മയക്കുമരുന്ന് കേസുകൾ കണ്ടുപിടിക്കും വിധം പ്രയോജനപ്പെടുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കും വകുപ്പിനെ അറിയിക്കാം. ഇൻഫോർമറുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. പരാതികൾ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കാം.

എക്‌സൈസ് ഓഫീസുകളുടെ താലൂക്ക്തല കൺട്രോൾ റൂം

കണ്ണൂർ. 04972 749973,

തളിപ്പറമ്പ് 04960 201020,

കൂത്തുപറമ്പ് 04902 362103,

ഇരിട്ടി 04902 472205

അസി. എക്‌സൈസ് കമ്മീഷണർ, കണ്ണൂർ-9496002873, 04972 749500.

എക്‌സൈസിലെ സിഐമാരുടെയും ഇൻസ്‌പെക്ടർമാരുടെയും ഫോൺ നമ്പറുകൾ.

സിഐ സ്‌പെഷ്യൽ സ്‌ക്വാഡ്, കണ്ണൂർ-9400069698, 04972 749500,

സിഐ കണ്ണൂർ-9400069693, 04972 749973,

ഇൻസ്‌പെക്ടർ, കണ്ണൂർ-9400069701, 04972 749971,

പാപ്പിനിശ്ശേരി-9400069702, 04972 789650

സിഐ, തളിപ്പറമ്പ്-9400069695, 04602 201020, ഇൻസ്‌പെക്ടർ,

തളിപ്പറമ്പ്-9400069704, 04602 203960,

ആലക്കോട്-9400069705, 04602 256797,

ശ്രീകണ്ഠാപുരം-9400069706, 04602 232697,

പയ്യന്നൂർ- 9400069703, 04985 202340.

സി.ഐ കൂത്തുപറമ്പ- 9400069696 04902 362103,

ഇൻസ്‌പെക്ടർ, തലശ്ശേരി-9400069712, 04902 359808,

കൂത്തുപറമ്പ-9400069707, 04902 365260,

പിണറായി-9400069711, 04902 383050,

ന്യൂമാഹി ചെക്ക്‌പോസ്റ്റ് -9496499819, 04902 335000.

സിഐ, ഇരിട്ടി-04902 472205, ഇൻസ്‌പെക്ടർ,

മട്ടന്നൂർ-9400069709, 04902 473660, ഇരിട്ടി – 9400069710, 04902 494666,

പേരാവൂർ-9400069708, 04902 446800,

കൂട്ടുപുഴ ചെക്ക്‌പോസ്റ്റ്-9400069713, 04902 421441

Spread the love

Leave a Reply

Your email address will not be published. Required fields are marked *