പാനൂർ സ്വദേശി യായ വിദ്യാർഥിയെ ബംഗ്ളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ :പാനൂർ സ്വദേശി യായ വിദ്യാർഥിയെ ബംഗ്ളൂരുവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂരിനടുത്ത വള്ളങ്ങാട് മൊകേരി സ്വദേശി മൊട്ടേമ്മൽ (കാഞ്ചിപുരം) ഹൃദ്രാഗ് (23) ആണ് മരിച്ചത്.ചൊവ്വാഴ്ച അർധരാത്രിയാ ണ് ജാലഹള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് സുഹൃത്തുക്കൾ ഗംഗമ്മഗുടി പൊലീസിനെ വിവരമറിയിച്ചു. മൃതദേഹം രാമയ്യ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു.പിതാവ്: എം. ഹരീന്ദ്രൻ(റിട്ട. അധ്യാപകൻ, പാലത്തായി യു.പി സ്കൂൾ). മാതാവ്: രാഗിണി (സീനിയ ർ സൂപ്രണ്ട്, ഡി.എം.ഒ ഓഫിസ്, വയനാട്). സഹോദരി: ഹൃദന്യ (വിദ്യാർഥിനി