കൂടത്തായി ഡോക്യുമെന്‍ററി; കറി ആൻഡ് സയനൈഡിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി തള്ളി

0

കൂടത്തായി കൊലപാതക പരമ്പരയെ ആസ്‌പദമാക്കി ഒരുക്കിയ ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി തള്ളി. ഡോക്യുമെന്‍ററി തനിക്കും കുടുംബത്തിനും അപകീർത്തി പരത്തുന്നുവെന്ന് പറഞ്ഞു കേസിലെ രണ്ടാം പ്രതി നൽകിയ ഹർജിയാണ് കോഴിക്കോട് അഡീഷനൽ സെഷൻ കോടതി തള്ളിയത്. ജോളി കേസിന്‍റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയിൽ ജനുവരി 19നാണ് പരമ്പരക്കെതിരെ പ്രതി ഹർജി നല്‍കിയത്.റോയ് തോമസ് വധക്കേസിലെ രണ്ടാം പ്രതിയാണ് എംഎസ് മാത്യു.വിചാരണ പുരോഗമിക്കവെ കേസിന്‍റെ ഗതിയെ പരമ്പര ബാധിക്കുമോ എന്ന ആശങ്ക പ്രോസിക്യൂഷൻ മുൻപോട്ട് വെച്ചിരുന്നു.

കഴിഞ്ഞ ഡിസംബർ 22ന് പുറത്തിറങ്ങിയ ഡോക്യുമെന്‍ററി മലയാളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ എന്നി ഭാഷകളിൽ വിജയകരമായി ഓടികൊണ്ടിരിക്കുകയാണ്.കേസ് അന്വേഷണമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജോളിയുടെ മകൻ, കുടുംബാംഗങ്ങൾ എന്നിവർ ഡോക്യുമെന്‍ററിയുടെ ഭാഗമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *