ജഡ്ജി ചമഞ്ഞ് ദമ്പതികളിൽനിന്നും പണം തട്ടി ; കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

0
thattippu

തിരുവനന്തപുരം:ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍ .കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗേഷ്, മാന്നാര്‍ സ്വദേശി സുമേഷ് എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് കേരള ബാങ്കില്‍ കുടിശ്ശിക ഉള്ള 10 ലക്ഷം രൂപയുടെ ലോണ്‍ ക്ലോസ് ചെയ്ത ശേഷം പ്രമാണം തിരികെ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിച്ചാണ് പ്രതികള്‍ ദമ്പതികളെ പറ്റിച്ചത്.ആറുലക്ഷം രൂപയാണ് ഇത്തരത്തില്‍ പ്രതികള്‍ ദമ്പതികളില്‍ നിന്നും കൈവശപ്പെടുത്തിയത്. പ്രതികളില്‍ നിന്ന് ഏഴ് മൊബൈല്‍ ഫോണും തട്ടിപ്പിന് ഉപയോഗിച്ച വാഹനവും പണവും വ്യാജ നിയമന ഉത്തരവുകളും പൊലീസ് കണ്ടെടുത്തു. കണ്ണൂര്‍ ,തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും സമാനമായ തട്ടിപ്പുകള്‍ നടന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *