ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേർ മരിച്ചു :നിരവധിപേർക്ക് പരിക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിലെ അവ്സനേശ്വർ മഹാദേവ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് രണ്ട് ഭക്തർ മരിച്ചു. അപകടത്തില്‍ 32 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം റിപ്പോർട്ട് ചെയ്‌തത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരം ആണെന്ന് ബരാബങ്കി ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.”ക്ഷേത്രത്തിൽ ഭക്തർ ദർശനം നടത്തുന്ന സമയത്ത് കുരങ്ങൻമാർ വൈദ്യുതി കമ്പിയിലേയ്‌ക്ക് ചാടുകയും കരൻ്റ് കമ്പിപൊട്ടി ക്ഷേത്രത്തിന് മുകളിലേയ്‌ക്ക് വീഴുകയും ചെയ്‌തു. തുടർന്ന് ചില ഭക്തർക്ക് വൈദ്യുതാഘാതമേറ്റു. പിന്നാലെ ജനങ്ങൾ പരിഭ്രാന്തരായി ഓടാൻ തുടങ്ങി. പരിക്കേറ്റവരെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു” എന്ന് ശശാങ്ക് ത്രിപാഠി പറഞ്ഞു