മാനന്തവാടിയിൽ റിസോർട്ടുകളിലെ പ്രവേശനം നിരോധിച്ചു : തവിഞ്ഞാലിൽ കൺട്രോൾ റൂം തുറന്നു

വയനാട് : കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ വരുംദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ് തല കൺട്രോൾ റൂമിൽ നിന്നും വിവരങ്ങൾ തത്സമയം ജില്ലാ
എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് നൽകാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കൺട്രോൾ റൂം :8156 810 944
ജില്ലയിൽ ഓറഞ്ചു അലർട്ട് പ്രഖ്യാപിക്കുകയും വ്യാപകമായ മഴ ആയതിനാലും മാനന്തവാടി താലൂക്കിലെയും ഗ്രാമപഞ്ചായത്തുകളിലെയും റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു.
മുണ്ടകൈ – ചൂരൽ മല പ്രദേശത്ത് ‘നോ ഗോ സോൺ’ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു
അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ജില്ലാ കലക്‌ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ:
വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി. വനപ്രദേശത്തുള്ള പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി. വനപ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ആറളം പുഴയിലും ബാവലി പുഴയിലുമാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തീര പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
പുഴകളിൽ വളരെ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതും പ്രദേശത്തേക്ക് വെള്ളം കയറുകയും ചെയ്യുകയായിരുന്നു. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നു.എന്നാൽ ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ബ്ലോക്കുകളിലാണ് വെള്ളം കയറിയത്. ഇവിടെ 25 ഓളം കുടുംബങ്ങളാണുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്