എവരി വൺ ആസ് ഈക്വലു (EVERYONE AS EQUAL) മായി രഞ്ജിത്ത് രാജതുളസി

0
EQAL

ആലപ്പുഴ : കലാമൂല്യമുള്ള നിരവധി ഷോർട് ഫിലുമുകൾക്കും, നിരവധി ടിവി-സിനിമ പ്രോഗ്രാമുകൾക്കും രചനയും, സംവിധാനവും ഒരുക്കിയ രഞ്ജിത് രാജതുളസി പുതിയ ഷോർട് ഫിലിമിന്റെ ചിത്രീകരണം ആഗസ്റ്റ് മാസം ആദ്യം ആരംഭിക്കുന്നു. ട്രാൻസ്‌ജെൻഡറുടെ ഒരു രാത്രിയിലെ ജീവിതം ഇതിവൃത്തമാക്കി രചനയും,സംവിധാനം ചെയ്യുന്ന പുതിയ ഇൻസിപിരേഷൻ ഷോർട് മൂവി ആണ് Truth Lives Beyond Gender എന്ന ടാഗ് ലൈനോടെ വരുന്ന ‘EVERYONE AS EQUAL’

യുവാൻ സിനിമ കമ്പനി യുകെയുടെ ബാനറിൽ  യുവാൻ വിഷ്ണുനാഥ് പിള്ള നിർമിക്കുന്ന ചിത്രത്തിൽ മികച്ച അഭിനയത്തിന് കേരള സംസ്ഥാന നാടക പുരസ്‌കാരം നേടിയ പ്രദീപ് നീലാംബരി മുഖ്യ വേഷത്തിൽ എത്തുന്നു.
മറ്റു വിവരങ്ങൾ പുറത്തു അണിയറ പ്രവർത്തകർ വിട്ടിട്ടില്ല.

രഞ്ജിത് രാജതുളസിയുടെ അയ്യപ്പൻ എന്ന ഹൃസ്വചിത്രം ജനശ്രദ്ധ നേടുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു സഹ്യ ടിവി നൽകുന്ന മികച്ച ഷോട്ട് ഫിലിമിനുള്ള അവാർഡിനു അയ്യപ്പനും, മികച്ച ഷോട്ട് ഫിലിം സംവിധായകനുള്ള അവാർഡിനു രഞ്ജിത് രാജതുളസിയെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *