ജയിൽ ചാടിവന്നാൽ തൻ്റെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ജയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ

0
oficer

കണ്ണൂർ: സൗമ്യക്കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ച്ചാടാൻ നേരത്തെ പദ്ധതിയിട്ടിരുന്നതായി അറിയാമായിരുന്നു. അവൻ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സെൻട്രല്‍ ജയില്‍ മുൻ സീനിയർ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍.
ഗോവിന്ദച്ചാമി തന്നോട് പലതവണ ജയില്‍ച്ചാടുമെന്ന് ഭീഷണിസ്വരത്തില്‍ പറഞ്ഞിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള പത്താംബ്ലോക്കില്‍ നിന്നും ചാടുമെന്ന് പറഞ്ഞപ്പോള്‍ തമാശയായിട്ടാണ് എടുത്തത്.

ജയില്‍ച്ചാടി വന്നാല്‍ തന്റെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയതായും അബ്ദുള്‍ സത്താർ തുറന്നു പറഞ്ഞു.ഇന്നലെ ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതോടെ ഭയം കൊണ്ടാണ് അവധിയെടുത്ത് വീട്ടിലേക്ക് പോയതെന്നും പറഞ്ഞു. നിലവില്‍ കൊട്ടാരക്കര സബ്ജയിലില്‍ ആണ് അബ്ദുള്‍ സത്താർ ജോലി ചെയ്യുന്നത്.

‘കണ്ണൂർ സെൻട്രല്‍ ജയിലിനകത്തെ കൂടുതൽ സുരക്ഷയുള്ള ജയിലിലാണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുന്നത്. അവിടെ നിന്നും ഗോവിന്ദച്ചാമി ജയില്‍ച്ചാടില്ലെന്ന പ്രതീക്ഷയായിരുന്നു എനിക്ക്. ഗോവിന്ദച്ചാമി ജയില്‍ച്ചാടിയപ്പോള്‍ അവൻ ഇവിടെ വരെ എത്താനുള്ള സമയം പോലും ഞാൻ കണക്കു കൂട്ടിയിരുന്നു.ജയില്‍ നിയമം അനുസരിക്കുന്ന കാര്യങ്ങളിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല ഗോവിന്ദച്ചാമിക്ക്. സൈക്കോയാണ്. പലപ്പോഴും നിർബന്ധിതമായി ജയില്‍ നിയമങ്ങള്‍ അനുസരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അവൻ എന്നോട് പറഞ്ഞത്,

‘ഞാൻ ജയില്‍ച്ചാടും. ചാടി തന്റെയടുത്ത് എത്തിപ്പെടാൻ കഴിഞ്ഞാല്‍ തന്നെ കെട്ടിയിട്ട് വീട്ടിലെ എല്ലാവരെയും ബലാത്കാരം ചെയ്യും. കൊച്ചു കുട്ടികളെപ്പോലും വെറുതെ വിടില്ല’ എന്നായിരുന്നുവെന്ന് അബ്ദുള്‍ സത്താർ വെളിപ്പെടുത്തി.
എന്തും ചെയ്യുന്നയാളാണ് അവൻ. കോയമ്പത്തൂരിലെ ഒന്നോ രണ്ടോ ശ്മശാനത്തില്‍ സ്വർണ്ണം ഉള്‍പ്പെടെയുള്ള മോഷണ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.
അത് കൈകാര്യം ചെയ്യാൻ അവന് പ്രതേ ത്യേക വിംഗുമുണ്ട്. അവരാണ് കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും. അബ്ദുള്‍ സത്താർ പറഞ്ഞു. തടവുകാരില്‍ നിന്നാണ് ഇത്തരം കഥകള്‍ അറിഞ്ഞതെന്നും അബ്ദുള്‍ സത്താർ കൂട്ടിച്ചേർത്തു. പക്ക ക്രിമിനലാണ് ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചെങ്കില്‍ സന്തോഷിച്ചേനെ. ആരാച്ചാർ ഇല്ലായെങ്കില്‍ താൻ തയ്യാറായേനെ. സൗമ്യ നമ്മുടെ സഹോദരിയാണെന്നും വളരേ വൈകാരികതയേ യോടെ അബ്ദുല്‍ സത്താർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *