UAE യിലെ ചില പ്രധാന റോഡുകൾ ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

ദുബൈ : ദുബൈയിലേക്കുള്ള അൽ ബദിയ ഇന്റർസെക്ഷനിലെ അൽ ജാമിയ, അൽ മുസവാദ് എന്നീ രണ്ട് റോഡുകൾ താൽക്കാലികമായി അടച്ചതായി യുഎഇ ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. ജൂലൈ 26 ശനിയാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ ജൂലൈ 28 തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെ റോഡുകള്‍ അടച്ചിടും. ഈ ദിവസങ്ങളിൽ പടിഞ്ഞാർ ഭാഗത്തോട്ട് പോകുന്ന വാഹനങ്ങൾ മാലിഹ റോഡിലെ അൽ ഹൂഷി പാലം വഴി കടത്തിവിടാനാണ് നിർദ്ദേശം.ഇതേത്തുടർന്നുണ്ടാകുന്ന അസൗകര്യങ്ങൾക്ക് മന്ത്രാലയം ക്ഷമ ചോദിക്കുകയും പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദി പറയുകയും ചെയ്തു.