ജെസി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പതിനാറാമത് ജെസി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആസിഫ് അലിയാണ് മികച്ച നടന്‍. ചിന്നു ചാന്ദ്‌നി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘കിഷ്‌കിന്ധാകാണ്ഡം’, ‘ലെവല്‍ക്രോസ്’ എന്നീ ചിത്രങ്ങളിലെ അഭിനയമികവാണ് ആസിഫ് അലിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ‘വിശേഷം’ എന്ന ചിത്രത്തിലെ മികവുറ്റ പ്രകടനമാണ് ചിന്നു ചാന്ദ്‌നിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്‌ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച ചിത്രം. ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്‌ത ‘കിഷ്‌കിന്ധാകാണ്ഡം’ മികച്ച രണ്ടാത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്) ആണ് മികച്ച സംവിധായകന്‍.
- മികച്ച സംവിധായകന്‍ – ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്)
- മികച്ച നടന്‍ – ആസിഫ് അലി (കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ക്രോസ്)
- മികച്ച നടി – ചിന്നു ചാന്ദ്‌നി (വിശേഷം)
- മികച്ച രണ്ടാമത്തെ നടന്‍ – കുമാര്‍ സുനില്‍(ഫെമിനിച്ചി ഫാത്തിമ, കോലാഹലം)
- മികച്ച രണ്ടാമത്തെ നടി- രഹന (ഇഴ)
- മികച്ച തിരക്കഥ – ആനന്ദ് മധുസൂദനന്‍ (വിശേഷം)
- മികച്ച ഗാനരചയിതാവ് – മനു മഞ്ജിത് (എആര്‍എം)
- മികച്ച ഗായകന്‍ – വേടന്‍ (കൊണ്ടല്‍, മഞ്ഞുമ്മല്‍ ബോയ്‌സ്)
- മികച്ച ഗായിക – വൈക്കം വിജയലക്ഷ്‌മി (1.5 മീറ്റര്‍ ചുറ്റളവ്, മലയാളി ഫ്രം ഇന്ത്യ), ദേവനന്ദാ ഗിരീഷ് (സുഖിനോ ഭവന്തു)
- മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ – ബിജിലാല്‍ (സ്വര്‍ഗ്ഗം, അപ്പുറം)
- മികച്ച ഛായാഗ്രാഹകന്‍ – എസ്.ശരവണന്‍ (സ്വര്‍ഗം)
- മികച്ച എഡിറ്റര്‍ – കെ.ശ്രീനിവാസ് (മഷപ്പച്ചയും കല്ലുപെന്‍സിലും)
- മികച്ച കലാസംവിധാനം -ഗോകുല്‍ദാസ് (എആര്‍എം)
- മികച്ച വസ്‌ത്രാലങ്കാരം – നിസാര്‍ റഹ്‌മത്ത് (മുറ)
- മികച്ച മേക്കപ്പ്‌മാന്‍ -വിജയ് കേച്ചേരി(ഉരുള്‍)
- മികച്ച ബാല ചിത്രം – കലാം സ്‌റ്റാന്‍റേഡ് 5 ബി (ലിജു മിത്രന്‍ മാത്യു)
- മികച്ച ബാല നടന്‍ – സുജയ് കൃഷ്‌ണ (സ്‌കൂള്‍ ചലഹം)
- മികച്ച ബാലനടി – തന്‍മയ സോള്‍ (ഇരുനിറം)
ജൂറിയുടെ പ്രത്യേക പുരസ്‌കാരങ്ങള്‍
- പരിസ്ഥിതി ചിത്രങ്ങള്‍ – ആദച്ചായി (ബിനോയ് ജി.ആര്‍); മൂത്താശാരി (സുരേഷ് ഇരങ്ങല്ലൂര്‍)
- അഭിനയം – അഭിനയ (പണി)
- വിഎഫ്‌എക്‌സ് – എഗ് വൈറ്റ് (കൊണ്ടല്, അന്വേഷിപ്പിന്‍ കണ്ടെത്തും)
- ഛായാഗ്രഹണം – ആര്‍ജെ പ്രസാദ് (അശാന്തം)