ഫെയ്മ മഹാരാഷ്ട്ര വി.എസ്.ന് ആദരാഞ്ജലികൾ അർപ്പിച്ചു

മുംബൈ : അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കാൻ ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA) മഹാരാഷ്ട്ര സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ മലയാളികളുടെ അനുശോചനയോഗം ഓൺലൈനായി നടന്നു.
ഫെയ്മ മഹാരാഷ്ട്ര പ്രസിഡൻ്റ് കെ.എം. മോഹൻ യോഗത്തിന് അധ്യക്ഷതയിൽ അനുശോചന പ്രമേയം ചീഫ് കോർഡിനേറ്റർ സുരേഷ് കുമാർ ടി.ജി അവതരിപ്പിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വി.എസ്. അച്യുതാനന്ദൻ അതുല്യനീതിയുടെയും സാമൂഹ്യതിന്മക്കെതിരായ പോരാട്ടത്തിന്റെയും ജനാധിപത്യ പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നുവെന്ന് പ്രമേയത്തിൽ രേഖപ്പെടുത്തി.
ജയപ്രകാശ് നായർ, പി പി അശോകൻ, അനു ബി. നായർ, സുമി ജെൻട്രി, രാധാകൃഷ്ണ പിള്ള, രവീന്ദ്രൻ നായർ, ശശിധരൻ നായർ, ശിവപ്രസാദ് കെ. നായർ, ഉണ്ണി വി ജോർജ്, ക്യാപ്റ്റൻ സത്യൻ, ബോബി സുലക്ഷണ, ദാമോദരൻ, ഗീത ദാമോദരൻ, രോഷ്നി അനിൽകുമാർ, മായാദേവി, ഗിരിജ നായർ, ലത നായർ ഷീല, സുജ എൻ കെ തുടങ്ങിയ ഫെയ്മ ഭാരവാഹികളും അംഗങ്ങളും യോഗത്തിൽ അനുശോചിച്ച് സംസാരിച്ചു.
തിരുവനന്തപുരം സെക്രട്ടറിയറ്റ് ദർബാർ ഹാളിൽ , വി.എസ് അച്ചുതാനന്ദൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിനുവെച്ചപ്പോൾ ഫെയ്മ മഹാരാഷ്ട്രയുടെ ആദരസൂചകമായി സംസ്‌ഥാന വർക്കിംഗ് പ്രസിഡൻ്റ് ജയപ്രകാശ് നായരും ജനറൽ സെക്രട്ടറി പി.പി. അശോകനും ഭൗതിക ശരീരത്തിൽ പുഷ്പചക്രം സമർപ്പിപ്പിച്ചിരുന്നു.