ഇന്ന് കാർഗിൽ വിജയ ദിനം : പോരാട്ട സ്മരണകളുടെ 26 വർഷം

ന്യുഡൽഹി :കാര്‍ഗില്‍ യുദ്ധസ്‌മരണകള്‍ക്ക് ഇന്ന് 26 വയസ് !മഞ്ഞുപാളികളെ മറയാക്കി ഭാരതത്തിലേയ്ക്ക് നുഴഞ്ഞു കയറിയ പാകിസ്ഥാന് കനത്ത തിരിച്ചടിനൽകി നമ്മുടെ രാജ്യം നേടിയ വിജയത്തിൻ്റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26 ന് രാജ്യം കാർഗിൽ ‘വിജയ് ദിവസ്’ ആചരിക്കുന്നു.
കശ്‌മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്. കശ്‌മീരിൽ ഇന്ത്യയും പാകിസ്ഥാനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാൻ സൈന്യവും പാക് പിന്തുണയുള്ള തീവ്രവാദികളും നുഴഞ്ഞു കയറിയതിന് പിന്നാലെയാണ് യുദ്ധമുണ്ടായത്.
ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും വിദേശരാജ്യങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്ഥാനെ നിർബന്ധിതമാക്കി. കാർഗിൽ യുദ്ധത്തിൽ, ഇന്ത്യ ഔദ്യോഗികമായി 527 സൈനികർ വീരമൃത്യു വരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്, 1,363 പേർക്ക് പരിക്കേറ്റു. പാകിസ്ഥാൻ്റെ ഭാഗത്ത് 400 നും 4,000 നും ഇടയിൽ സൈനികരും തീവ്രവാദികളും കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്, 453 സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.പാകിസ്ഥാൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്‌ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്ഥാൻ്റെ പ്രധാനമന്ത്രിയുടേയും സൈനിക മേധാവിയുടേയും പിന്നീടുള്ള പ്രസ്‌താവനകളും പാകിസ്ഥാൻ്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി. മൂന്ന് മാസത്തെ പോരാട്ടത്തിനൊടുവിലാണ് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയും ഓപ്പറേഷൻ വിജയിൻ്റെ ഭാഗമായി ടൈഗർ ഹില്ലും മറ്റ് പോസ്റ്റുകളും ഇന്ത്യൻ സൈന്യം തിരിച്ചുപിടിക്കുന്നതിൽ വിജയിക്കുകയും ചെയ്‌തു. ഇന്ത്യൻ സൈനികർ ഈ വിജയം നേടിയത്. ഇന്ത്യൻ സൈന്യത്തിൻ്റെ അസാമാന്യ ധൈര്യമായിരുന്നു കാര്‍ഗില്‍ പോരാട്ടത്തില്‍ പ്രകടമായത്, ഈ ദിനത്തില്‍ പിറന്ന നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരഹൃദയരെ നാം ഓർക്കുകയും ആദരിക്കുകയും വേണം, ഇതിനു വേണ്ടിയാണ് ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസ് ആയി രാജ്യം ആചരിക്കുന്നത്.
കാർഗിൽ സെക്‌ടറിലെ പാകിസ്ഥാൻകാർ നുഴഞ്ഞുകയറ്റം നടത്തുണ്ടെന്ന് ആദ്യമായി അറിയിച്ചത് ഇടയനായിട്ടുളള താഷി നംഗ്യാൽ ആയിരുന്നു. താഷി നംഗ്യാൽ തൻ്റെ കാണാതായ യാക്കിനെ തെരയുന്ന സമയത്താണ് മറഞ്ഞിരിക്കുന്ന പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ കാണുന്നത്. വേഗം തന്നെ അദ്ദേഹം സൈന്യത്തിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്ത്യൻ സൈന്യം ഉടൻ തന്നെ പട്രോളിങ് ആരംഭിച്ചു. എന്നാല്‍, പട്രോളിങ്ങിന് എത്തിയ ക്യാപ്‌റ്റൻ സൗരഭ് കാലിയയേയും നാല് ഇന്ത്യൻ സൈനികരെയും പാക് സൈനികർ തടവിലാക്കിയെന്ന് റിപ്പോര്‍ട്ട് വന്നു. ഇതിനു പിന്നാലെ പുറത്തുവന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, പാകിസ്ഥാൻ സ്പോൺസേർഡ് തീവ്രവാദികൾ അഞ്ച് കിലോമീറ്റര്‍ നുഴഞ്ഞുകയറ്റം നടത്തുകയും കാര്‍ഗിലിലെ ചില ഭാഗങ്ങൾ കൈവശപ്പെടുത്തുകയും ചെയ്‌തു.ഇത് അറിഞ്ഞയുടൻ ഇന്ത്യ സൈന്യത്തിന് രണ്ടാമതൊന്നും ചിന്തിക്കാനുണ്ടായിരുന്നല്ല, ഉടനെ തന്നെ തിരിച്ചടിക്കുമെന്നും തങ്ങളുടെ ഭൂമി തിരിച്ചു പിടിക്കുമെന്നും ഇന്ത്യൻ സൈന്യത്തിൻ്റെ പ്രഖ്യാപനം വന്നു. അങ്ങനെ, ലെഫ്റ്റനൻ്റ് കേണൽ വൈ.കെ. ജോഷിയുടെ നേതൃത്വത്തില്‍ ഓപ്പറേഷൻ വിജയ് ആരംഭിച്ചു. കാര്‍ഗില്‍ നുഴഞ്ഞു കയറിയ പാക് സൈനികരെയും തീവ്രവാദികളെയും തുരത്താൻ ഇന്ത്യൻ സൈന്യം തിരിച്ചടി തുടങ്ങി. 30,000 ത്തോളം ഇന്ത്യ സൈനികരെ ഇതിനായി നിയോഗിച്ചു. ഏകദേശം മൂന്ന് മാസത്തെ പോരാട്ടത്തിനൊടുവില്‍ തങ്ങളുടെ ഭൂമി ഇന്ത്യൻ സൈന്യം തിരിച്ചുപിടിച്ചു.