കലഹം രൂക്ഷമായി ,ഭർത്താവിൻ്റെ നാവ് കടിച്ച് വിഴുങ്ങി ഭാര്യ

പാറ്റ്ന: ബിഹാറിലെ ദമ്പതിമാർക്കിടയിലുണ്ടായ വഴക്കിനിടെ സ്വന്തം നാവ് ഭർത്താവിന് നഷ്ട്ടപ്പെട്ടു. ഗയ ജില്ലയിലെ ഖിജ്രസാരായ് പൊലീസ് സ്റ്റേഷനടുത്ത് താമസിക്കുന്ന ദമ്പതിമാർ തമ്മിലുണ്ടായ വഴക്കിനിടെ ഭാര്യ ദേഷ്യത്തിൽ ഭർത്താവ് ഛോട്ടേദാസിൻ്റെ നാവ് കടിച്ചു വിഴുങ്ങുകയായിരുന്നു. അവസ്ഥ വഷളായതിനെ തുടർന്ന് ഛോട്ടേദാസിനെ ചികിത്സയ്ക്കായി ഖിജ്രസാരായ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റി.
പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. ആശുപത്രിയിൽ വച്ചും ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നു. ഭാര്യയുടെ ഈ വിചിത്രമായ പ്രവര്‍ത്തി കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. ഭാര്യയുടെ കോപമാണ് ഇതിനു പിന്നിലെന്നാണ് പലരും പറയുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് പല അന്ധവിശ്വാസങ്ങളും ഇതിനോടകം നാട്ടിൽ പടർന്നു കഴിഞ്ഞു.
ഇന്നലെ രാത്രിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രയിലെത്തുമ്പോൾ ഛോട്ടേദാസിൻ്റെ നാവ് മുറിഞ്ഞിരുന്നതായും ഭാര്യയാണ് ഇതിന് ഉത്തരവാദിയെന്ന് വെളിപ്പെടുത്തിയതായും കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഇൻ ചാർജ് മീന റായ് പറഞ്ഞു.കൂടാതെ പരിക്കേറ്റയാൾക്ക് ധാരാളം രക്തസ്രാവമുണ്ടായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി അദ്ദേഹത്തെ മഗധ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ പൊലീസ് സ്റ്റേഷനിൽ ഇതുവരെ ആരും ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും നൽകിയിട്ടില്ല.
പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് ഖിജ്രസരായ് എസ്എച്ച്ഒ രഞ്ജൻ കുമാർ പറഞ്ഞു. പ്രദേശത്ത് നടന്ന ഈ സംഭവം സമീപവാസികളെ എല്ലാം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വഴക്കിന്‍റെ കാരണം എന്താണെന്ന് അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.