ഭാര്യ ഭർത്താവിനെ കൊന്ന് മൃതദേഹം വീടിനടിയിൽ നാലടി താഴ്ചയിൽ കുഴിച്ചിട്ടു.

മുംബൈ: നല്ലോസപ്പാരയിൽ 32 കാരി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനടിയിൽ നാല് അടി ആഴത്തിൽ കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തി.കുറ്റകൃത്യം ചെയ്ത ശേഷം സ്ത്രീ ഇതിനു സഹായിച്ച ആൺ സുഹൃത്തിനോടൊപ്പം ഒളിച്ചോടിയതായി നല്ലോസപ്പാരപോലീസ് അറിയിച്ചു.
നളസോപാരയിലെ (കിഴക്ക്) ഗാങ്ഡിപാഡ പ്രദേശത്ത് ഭാര്യ ചമൻ എന്ന ഗുഡിയ ദേവിക്കും ഏഴ് വയസ്സുള്ള മകനുമൊപ്പം താമസിച്ചിരുന്ന 35 കാരനായ വിജയ് ചൗഹാൻ ആണ് കൊല്ലപ്പെട്ടത്.പോലീസ് പറയുന്നതനുസരിച്ച്, ചൗഹാനും സഹോദരൻ അഖിലേഷും ഒരു പുതിയ വീട് വാങ്ങിയിരുന്നു. പുതിയ വീടിന്റെ പണമടയ്ക്കാൻ പണം ആവശ്യമായതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഖിലേഷ് ചൗഹാനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, അഖിലേഷ് ചൗഹാന്റെ ഫോണിൽ വിളിക്കുമ്പോഴെല്ലാം കോളുകൾക്ക് മറുപടി നൽകുന്നത് ഭാര്യയായിരുന്നു .ഇന്നലെ അഖിലേഷ് ചൗഹാന്റെ വീട് സന്ദർശിച്ചപ്പോൾ അത് പൂട്ടിയിരിക്കുന്നതും റൂമിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും കണ്ടെത്തി.അയാൾ പോലീസിൽ വിവരം അറിയിച്ചു, പോലീസെത്തി വീട് കുത്തിത്തുറന്നു നോക്കിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല .
വീട്ടിനകത്ത് പരിശോധിച്ചപ്പോൾ തറയിലെ മൂന്ന് ടൈലുകൾ ഇളകി നിൽക്കുന്നതായി അഖിലേഷ് കണ്ടു..വീടിനടുത്ത് മണ്ണിന്റെ കൂമ്പാരവും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
സംശയം തോന്നിയ അഖിലേഷ് പോലീസിനോട് തറ കുഴിച്ചെടുക്കാൻ ആവശ്യപ്പെട്ടുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഏകദേശം നാല് അടി ആഴത്തിൽ തറ കുഴിച്ചപ്പോൾ പോലീസ് ഒരു മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വസ്ത്രങ്ങളിൽ നിന്ന്, അത് ചൗഹാന്റെതാണെന്ന് അഖിലേഷ് തിരിച്ചറിഞ്ഞു. കുഴിച്ചെടുക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
പ്രാഥമിക പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട ചൗഹാൻ്റെ ഭാര്യയ്ക്ക് മോനു വിശ്വകർമ (33) എന്നയാളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി . ചൗഹാനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ഒളിവിൽപോയതായും തിരിച്ചറിഞ്ഞു.
ഇവർക്കുവേണ്ടിയുള്ള അന്യേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.