അതുല്യയുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊല്ലം : ഷാർജ റോളയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശി തട്ടാന്റെ വടക്കതിൽ അതുല്യ ഭവനത്തിൽ അതുല്യ ശേഖറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുവാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ചവറ തെക്കുംഭാഗം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീകുമാറാണ് സംഘത്തലവൻ കൂടാതെ എസ് ഐ നിയാസ്, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സജികുമാർ, തെക്കുംഭാഗം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് എസ് ഐ ദീപ്തി, സി. പി. ഒ മാരായ വിനീഷ്, അനീഷ്, ഷണ്മുഖദാസ്, ആര്യ എന്നിവർ ഉൾപ്പെടുന്ന എട്ടംഗ അന്വേഷണ സംഘമാണ് ടീമിലുള്ളത്.
അതുല്യ ശേഖറി(30)നെ ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത് ശനിയാഴ്ച രാവിലെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുമുണ്ട്. ജന്മദിനത്തിലാണ് യുവതി ജീവനൊടുക്കിയത്