റെയിൽവേ മന്ത്രലയത്തിൻ്റെ ‘ഓണ സമ്മാന’ത്തിന് നന്ദി അറിയിച്ച് പൂനെ മലയാളികൾ

പൂനെ: ഏറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്, പൂനെ – ഏറണാകുളം പൂർണ്ണാ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് പുതിയ ബോഗികൾ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര റെയിൽവെ മന്ത്രാലയത്തിനും, കേന്ദ്ര റെയിൽവെ മന്ത്രി അശ്വിൻവൈഷ്ണവ്, മുൻകേന്ദ്ര റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്, മുൻപൂനെ മേയറും, എം.പിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ മുരളീ മോഹൾ, പൂണെ കൺടോൺമെന്റ് എം.എൽ.എ. സുനിൽ കാംബ്ലെ, എന്നിവർക്ക് നന്ദി അറിയിച്ച് പൂനെ മലയാളികൾ .
കുറച്ചു കാലമായി ഈ രണ്ടു ട്രെയിനുകളുടെയും ശോചനീയാവസ്ഥ യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നതായുള്ള നിരവധി യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിൽ പുനെയിലെ നവോദയ പ്രവർത്തകരായ വിജയ് കർത്താ,രാജീവ് കുറ്റ്യാട്ടൂർ, ഇ.കെ.ബാബുരാജ്, അരവിന്ദാക്ഷൻ, വിജയ് കെ. നായർ, ജയപ്രകാശ് ഗോപാൽ ജയൻ ‘ബി.ജെ.പി,പിമ്പ്രി- ചിഞ്ചുവാഡ് സിറ്റി വൈസ് പ്രസിഡണ്ട് രാകേഷ് നായർ, പ്രമോദ് ബാബു, ടി.വി.കുഞ്ഞിക്കൃഷ്ണൻ നായർ, ഷിനോജ് ദാസൻ എന്നിവരുടെ സംഘം മുൻ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസ് പൂനെ റെയിൽവെ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ പരാതികൾ നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയുമായി അദ്ദേഹം ബന്ധപ്പെടുകയും കേന്ദ്ര മന്ത്രി മുരളി മോഹൾ, എം.എൽ.എ. സുനിൽ കാംബ്ലെ എന്നിവർക്ക് പൂനെ യിലെ നവോദയയുടെയും, ബി.ജെ.പി കേരള സെൽ ,പുനെ കണ്ണൂർ കൂട്ടായ്മയും എന്നി പ്രവർത്തകരുടെയും നിരന്തരം പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലുമാണ് പുതിയ ബോഗികൾ നൽകുന്നതിന് തീരുമാനമായതെന്ന് പ്രവർത്തകർ അറിയിച്ചു.
പൂണെ ഏറണാകുളം സൂപ്പർഫാസ്റ്റ് തിരുവനന്തപുരം വരെ നീട്ടുന്നതുമായി ബന്ധപ്പെട്ടും സർവ്വീസ് ആഴ്ചയിൽ 5 ദിവസo ആക്കുവാനുമുള്ള പൂണ മലയാളികളുടെ പരാതികളും പരിഗണനയിൽ ഉണ്ടെന്നും കേന്ദ്ര മന്ത്രി മുരളി മോഹൾ അറിയിച്ചതായി നവോദയ ഭാരവാഹികൾ അറിയിച്ചു.