അതുല്യയുടെ ദുരൂഹമരണത്തിന് പിന്നാലെ സതീഷ് ശങ്കറിൻ്റെ FBപോസ്റ്റ്

ഷാർജ: മലയാളി യുവതി അതുല്യയുടെ ദുരൂഹമരണത്തിന് പിന്നാലെ ഭര്‍ത്താവ് സതീഷ് ശങ്കറിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് . “അതു പോയി ഞാനും പോകുന്നു” എന്നാണ് ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത് . മരണത്തിന് ഒരു ദിവസം മുമ്പ് അതുല്യയോടൊപ്പം നില്‍ക്കുന്ന ചിത്രവും പിറന്നാള്‍ ദിവസം ഭാര്യയോടൊപ്പം എടുത്ത മറ്റൊരു ചിത്രവും സതീഷ് പങ്കുവെച്ചിരുന്നു.
അതുല്യയെ ആക്രമിച്ചപ്പോള്‍ സതീഷിന്റെ കൈയ്ക്ക് പൊട്ടലേറ്റുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതുല്യയുടെ സഹോദരി അഖിലയ്‌ക്കാണ് ഈ വിവരം അതുല്യ അറിയിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ സതീഷിന് ബാന്‍ഡേജിട്ട കൈ കാണാം. ഭാര്യയോടൊപ്പം ഉള്ള നിരവധി ചിത്രങ്ങളും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചവറ തെക്കുംഭാഗം സതീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ മാതാപിതാക്കളുടെ മൊഴിയിൽ സതീഷിനെതിരെ കൊ ലപാതകം സ്ത്രീധന പീഡനം, ശാരീരിക പീഡ നം തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തിയാണ് എഫ്. ഐ.ആർ.
താൻ മരിച്ചെന്ന വാർത്ത കേൾക്കുകയാണെങ്കിൽ അതിന് പിന്നിൽ തന്റെ ഭർത്താവ് ആയിരിക്കുമെന്ന് അതുല്യ അമ്മയോട് പറഞ്ഞിരുന്നെന്നും മകൾ ഒരു കാരണവശാലും ആ ത്മഹത്യചെയ്യില്ലെന്നും അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു.
ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ ഇന്നലെ 2025 ജൂലൈ19 ശനിയാഴ്ച്ചയാണ് (അതുല്യയുടെ പിറന്നാൾ ദിനം) അതുല്യയെ മരി ച്ച നിലയിൽ കണ്ടത്. അതുല്യയെ ഭർത്താവ് മർ ദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ കുടുംബം പുറത്ത് വിട്ടിട്ടുണ്ട്. ഭർത്താവ് സതീഷ് പീ ഡി പ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതുല്യ നേരത്തേ നാട്ടിൽ പൊലീസിനെ സമീപിച്ചിരുന്നു. കേസ് പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.
വിവാഹസമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയിട്ടും പിന്നീട് വീണ്ടും സ്വര്‍ണം ആവശ്യപ്പെട്ട് സതീഷ് മാനസിക പീഡനം നടത്തിയിരുന്നുവെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. 11 വര്‍ഷം മുമ്പ് 75,000 രൂപ നല്‍കി ബൈക്ക് വാങ്ങി നല്‍കിയിരുന്നെങ്കിലും പിന്നീട് കാറിനുള്ള ആവശ്യം ഉന്നയിച്ച് പീഡനം തുടരുകയായിരുന്നുവെന്നും അവരുടെ മൊഴിയില്‍ പറയുന്നു. അതുല്യ നേരത്തേ തന്നെ ഈ കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു.