തൃശൂരിൽ യുവാവിൻ്റെ ജീവനെടുത്ത് റോഡിലെ കുഴി

0
road accident

തൃശൂര്‍ : ജില്ലയില്‍ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജംഗ്ഷനിലെ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എൽതുരുത്ത് സ്വദേശിയായ ആബേൽ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 9. 15 ഓടെ ആയിരുന്നു അപകടം. കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബസ് കയറിയാണ് അപകടം. കുന്നംകുളത്തേക്ക് പോയിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട ആബേൽ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.

ആബേൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം നടന്ന ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു പ്രതിഷേധിച്ചു. ഈ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ മരണമാണിത്. പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞ് ഗതാഗതം ഉപരോധിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവസ്ഥലത്ത് ഏറെനേരം റോഡിൽ പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്‌തു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *