“ഉമ്മൻ ചണ്ടി, ജനവികാരം മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവ് “: രാഹുൽഗാന്ധി

കോട്ടയം :ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചണ്ടിയെന്നുംപല അർഥത്തിലുംഅദ്ദേഹം തന്റെ എൻ്റെ ഗുരു യിരുന്നുവെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി .
ഉമ്മൻ ചാണ്ടിയെപ്പോലെ ആളുകളെ വളർത്തിക്കൊണ്ടുവരികയാണ് തന്റെ ആഗ്രഹം. ഉമ്മൻ ചാണ്ടിയിൽ നിന്ന് ഒരുപാട് പഠിച്ചു. അദ്ദേഹം ഒരുപാട് രാഷ്ട്രീയ ആക്രമണങ്ങൾ നേരിട്ടു.അദ്ദേഹത്തിനെതിരെ നുണപ്രചാരണങ്ങൾ ഉണ്ടായി.. എന്നിട്ടും ആരെക്കുറിച്ചും മോശം പറഞ്ഞില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ‘സ്മൃതി സംഗമം’ ഉദ്ഘാടനം ചെയ്‌തു. സംസാരിക്കുകയായിരുന്നു രാഹുൽ .
“ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ‘ഭരത് ജോഡോ യാത്ര’യിൽ കൂടെ നടക്കാൻ അദ്ദേഹം വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഉള്ളവർ ഇനിയും ഉണ്ടാകണം. ” രാഹുൽ പറഞ്ഞു.
വയനാട് മനുഷ്യ – മൃഗ സംഘർഷം കൂടുതൽ ഉള്ള പ്രദേശമാണ്. അവിടുത്തെ ആളുകൾക്ക് നൽകേണ്ടത് വാഗ്ദാനങ്ങൾ അല്ല. അവിടെ ഉള്ള ജനങ്ങളുടെ യഥാർത്ഥ വികാരം മനസ്സിലാക്കുകയാണ് വേണ്ടത്. പല യുവ നേതാക്കളും തൻ്റെ അടുത്ത് വന്നു ഒരുപാട് കര്യങ്ങൾ പറയാറുണ്ട്. നന്നായി സംസാരിക്കാൻ സാധിക്കുന്നവരാണ് ഇവരൊക്കെ. എന്നാൽ ഞാന് നോക്കുന്നത് ഇവർ മനുഷ്യരെ എങ്ങനെ മനസ്സിലാകുന്നു എന്നാണ്. അത് എനിക്ക് മനസ്സിലായത് ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനത്തിൽ നിന്നാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.അന്നും ആരോടും ദേഷ്യം ഇല്ലാതെയാണ് അദ്ദേഹം പെരുമാറിയത്. ആർഎസ്എസിനെയും സിപിഐഎമ്മിനെയും ആശയപരമായി എതിർക്കുന്നു. കാരണം അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ജനങ്ങളെ മനസ്സിലാക്കി വേണം രാഷ്ട്രീയ പ്രവർത്തനം നടത്താനെന്നും രാഹുൽഗാന്ധി പറഞ്ഞു.
രാവിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം രാഹുൽ ഗാന്ധി പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സന്ദർശിച്ചു .ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിച്ച ‘സ്മൃതി തരംഗം’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം രാഹുൽ ഗാന്ധി നിർവഹിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 630 കുട്ടികൾക്ക് കേൾവിശക്തി നൽകിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് കെപിസിസി ഇത് നടപ്പാക്കുന്നത് .
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ 11 വീടുകളുടെ താക്കോൽദാനവും രാഹുൽ ഉദ്ഘാടനം ചെയ്തു.. ലഹരിക്കെതിരെ നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ ഉമ്മൻചാണ്ടി സ്പോർട്സ് അരീനയുടെ ഭാഗമായ മീനടം സ്പോർട്സ് ടർഫിൻ്റെ നിർമാണ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിച്ചു .
അനുസ്മരണസമ്മേളനത്തിൽ യുഡിഎഫ് നേതാക്കന്മാർ, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു . പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് ചടങ്ങുകൾക്കായി പള്ളി മൈതാനത്ത് ഒരുക്കിയിരുന്നത്.