നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

0

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺ​ഗ്രസ്. പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നാണ് കോൺ​ഗ്രസിന്റെ ആവശ്യം. മാർച്ച് 2 ശനിയാഴ്ച കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. എസ്എഫ് ഐ എന്ന കിരാത സംഘടനയുടെ ക്രൂരതയുടെ പേരിൽ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. സിദ്ധാർത്ഥിനെ മരണത്തിലേക്ക് തള്ളിവിട്ട യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ ശിക്ഷനൽകണമെന്നും ടി.യു.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *