ദമാസ്‌കസില്‍ കനത്ത ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം

ദമാസ്‌കസ്: ദമാസ്‌കസിന്‍റെ ഹൃദയ ഭൂമിയില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയതോടെ പുതിയ വെടിനിര്‍ത്തില്‍ പ്രഖ്യാപനവുമായി സിറിയയിലെ സര്‍ക്കാരും ഡ്രൂസ് മത ന്യൂനപക്ഷ നേതാക്കളും. ദിവസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് പ്രഖ്യാപനം. യുദ്ധാനന്തരമുള്ള രാഷ്‌ട്രീയമാറ്റത്തിന് ഭീഷണിയാകുന്ന വിധത്തില്‍ അയല്‍ രാജ്യമായ ഇസ്രയേലിന്‍റെ സൈനിക നടപടികള്‍ തുടരുന്നതിനിടെയാണ് ഇതുണ്ടായിരിക്കുന്നത് .
അതേസമയം സിറിയയിലെ ആഭ്യന്തര മന്ത്രാലയവും ഡ്രൈവ്സ് മത നേതാവും കൂടിയുള്ള വീഡിയോ സന്ദേശത്തില്‍ പറയുന്ന കരാറുകള്‍ നിലനില്‍ക്കുന്നതാണോയെന്ന കാര്യം വ്യക്തമല്ല. എന്നാൽ സെയ്‌ദ നഗരത്തില്‍ നിന്ന് സൈനിക പിന്‍മാറ്റം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. അതിനിടെ പുതിയ കരാറിനെ പരിഹസിച്ച് പ്രമുഖ മതനേതാവ് ഷെയ്ഖ് ഹിക്കാമത് രംഗത്ത് എത്തിയിരുന്നു.
അതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
ഡ്രൂസിനെ സഹായിക്കാനാണ് ഇസ്രയേല്‍ ആക്രമണമെന്നും പറയുന്നു. ഇസ്ലാമിക തീവ്രവാദികളെ അതിര്‍ത്തിയില്‍ നിന്ന് അകറ്റാന്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണമെന്നാണ് വിശദീകരണം. ഇസ്രയേലിലെയും സിറിയയിലെയും പ്രബല വിഭാഗമാണ് ഡ്രൂസ്. ഇസ്രയേലിലെ ഡ്രൂസിന് പക്ഷേ മതത്തോട് വലിയ മമതയൊന്നുമില്ല. ഇവരില്‍ ചിലര്‍ സൈന്യത്തിലുമുണ്ട്.
പ്രാദേശിക സുന്നികളായ ബെദിയോന്‍ ഗോത്രവിഭാഗക്കാരും ഡ്രൂസ് പോരാളികളും തമ്മില്‍ സെയ്‌ദയുടെ ദക്ഷിണ പ്രവിശ്യയില്‍ പരസ്‌പരം തട്ടിക്കൊണ്ടുപോകലും ആക്രമണവും തുടങ്ങിയതോടെ പകരത്തിന് പകരമെന്ന നിലയിലാണ് സിറിയ ആക്രമണം ആരംഭിച്ചത്. വിഷയത്തില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാനായി സര്‍ക്കാര്‍ സൈന്യം ഇടപെട്ടതോടെ ഇത് ഡ്രൂസ് പോരാളികളുമായുള്ള ഏറ്റുമുട്ടലായി. ചിലയിടങ്ങളില്‍ സാധാരണക്കാരും ആക്രമിക്കപ്പെട്ടു.ദമാസ്‌കസിന് നേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ സമാധാനം ഉറപ്പാക്കാനുള്ള സിറിയന്‍ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.