മുഗൾ കാലഘട്ടത്തിലെ ‘മത അസഹിഷ്ണുത’വിവരിച്ച് ,പുതിയ എട്ടാം ക്ലാസ് പാഠപുസ്തകം

ന്യൂഡല്‍ഹി: അക്ബർ ക്രൂരനും എന്നാൽ സഹിഷ്ണുതയുള്ളവനുമായിരുന്നുവെന്നും, ബാബർ ക്രൂരനായിരുന്നുവെന്നും അക്ബറിൻ്റെ ഭരണം ക്രൂരതയും സഹിഷ്ണുതയും കൂടിച്ചേര്‍ന്നതായിരുന്നു, ബാബർ ഒരുനിർദയനായ ജേതാവ്ആയിരുന്നുവെന്നും, ഔറംഗസേബ് മുസ്ലിങ്ങള്‍ക്കായി നിലകൊണ്ട ഒരു സൈനിക ഭരണാധികാരി ആയിരുന്നുവെന്നും പുതിയ എൻസിഇആർടി തയ്യാറാക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ . സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് മുഗൾ ചക്രവർത്തിമാരുടെ ഭരണം ഇത്തരത്തിലായിരുന്നുവെന്ന വിവരണമുള്ളത്.
ഔറംഗസേബ് മുസ്ലിങ്ങളല്ലാത്തവരുടെ മേൽ നികുതി ചുമത്തിയെന്നും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ആഴ്ച പുറത്തിറങ്ങിയ “എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്” എന്ന പുസ്തകത്തിലാണ് മുഗൾ കാലഘട്ടത്തെക്കുറിച്ചള്ളത്. ഡൽഹി സുൽത്താനേറ്റ്, മുഗളുകൾ, മറാത്തകൾ, കൊളോണിയൽ കാലഘട്ടം എന്നിവയെക്കുറിച്ച് വിദ്യാർഥകളെ പരിചയപ്പെടുത്തുന്ന പുതിയ എൻസിഇആർടി പാഠപുസ്തകത്തിലെ ആദ്യ അധ്യായം മുകള്‍ ചക്രവര്‍ത്തിമാരെ കുറിച്ചാണ്.
7-ാം ക്ലാസ് പാഠപുസ്തകത്തില്‍ ഈ വിഷയങ്ങളിൽ ചിലത് ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, 2023-ലെ സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ (NCFSE) ശുപാർശകൾ പ്രകാരമാണ് 8-ാം ക്ലാസിലേക്ക് ഈ പാഠപുസ്തകം മാറ്റിയതെന്ന് എൻസിഇആര്‍ടി വ്യക്തമാക്കി. “ചരിത്രത്തിലെ ചില ഇരുണ്ട കാലഘട്ടങ്ങളെക്കുറിച്ചുള്ള കുറിപ്പ്” എന്ന തലക്കെട്ടിലുള്ള ഭാഗമാണ് പുസ്തകത്തിൻ്റെ തുടക്കത്തിലുള്ളത്. യുദ്ധവും രക്തച്ചൊരിച്ചിലും, അക്രമാസക്തവുമായ സംഭവങ്ങളാണ് ആദ്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മുകള്‍ ഭരണകാലത്ത് ക്രൂരമായ ആക്രമണങ്ങളാണ് ഉണ്ടായതെന്നും ഇനി അത്തരത്തിലൊരു ഇരുണ്ടകാലം ഉണ്ടാകാൻ പാഠില്ലെന്നും പാഠഭാഗത്തില്‍ പറയുന്നു. അധികാര ദുര്‍വിനിയോഗവും ദുര്ഭരണും നമ്മുടെ ചരിത്രത്തിൻ്റെ ഭാഗമായിരുന്നുവെന്നും അത് വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കാൻ വേണ്ടിയാണ് ഇത് ഉള്‍പ്പെടുത്തിയതെന്നും എൻസിഇആര്‍ടി വ്യക്തമാക്കി. 13 മുതൽ 17-ാം നൂറ്റാണ്ട് വരെയുള്ള ഇന്ത്യൻ ചരിത്രത്തെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പുനർനിർമ്മിക്കുന്നു എന്ന അധ്യായം പുതിയ പുസ്തകത്തിലുണ്ട്.
ഡൽഹി സുൽത്താനേറ്റിൻ്റെ ഉയർച്ചയും തകർച്ചയും, അതിനെതിരായ ചെറുത്തുനിൽപ്പും, വിജയനഗര സാമ്രാജ്യം, മുഗളന്മാർ, അവയ്ക്കെതിരായ ചെറുത്തുനിൽപ്പും, സിഖുകാരുടെ ഉദയവും എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജനങ്ങളെ കൂട്ടക്കൊല ചെയ്ത ക്രൂരനായ നേതാവാണ് ബാബര്‍, ക്ഷേത്രങ്ങളും ഗുരുദ്വാരകളും നശിപ്പിച്ച ഒരു സൈനിക ഭരണാധികാരിയാണ് ഔറംഗസീബ് എന്നും പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നു. ക്രൂരതയുടെയും സഹിഷ്ണുതയുടെയും മിശ്രിതമയിരുന്നു അക്ബറിൻ്റെ ഭരണകാലം. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് മുസ്ലിങ്ങളല്ലാത്തവരെ ന്യൂനപക്ഷമാക്കിയെന്നും പാഠപുസ്തകത്തിലുണ്ട്.
ചിറ്റോർഗഢ് ഉപരോധത്തിനുശേഷം ഏകദേശം 30,000 സാധാരണക്കാരെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ട ഭരണാധികാരിയാണ് അക്ബറെന്നും എട്ടാം ക്ലാസ് പുസ്തകത്തില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്ക് ഭരണാധികാരികള്‍ അക്കാലത്ത് സംരക്ഷണം ഒരുക്കിയിരുന്നു. അന്ന് നികുതി “ജിസിയ” ഏര്‍പ്പെടുത്തിയ പണം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താൻ വേണ്ടി ഉപയോഗിച്ചെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. അക്കാലത്തെ നികുതികള്‍ മുസ്ലിങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കായി ഉയോഗിച്ചുവെന്നും പുസ്തകത്തിലുണ്ട്.
എന്നാല്‍ പഴയ ഏഴാം ക്ലാസ് പുസ്തകത്തില്‍ മുസ്ലിങ്ങളല്ലാത്തവർ ആദ്യം ഭൂനികുതിയോടൊപ്പം അടച്ചിരുന്ന ഒരു നികുതിയാണ് ‘ജസിയ’ എന്നായിരുന്നു വിവരിച്ചിരുന്നത്. ഇത് മാറ്റം വരുത്തിയാണ് മതപരിവര്‍ത്തനത്തിനും ഉയോഗിച്ചെന്ന് പുതിയ പുസ്തകത്തിലുള്ളത്. മുഗളരുടെയും ഡൽഹി സുൽത്താനേറ്റിൻ്റെയും ഭരണകാലത്ത് ചില വിഷയങ്ങളില്‍ ജനങ്ങള്‍ എങ്ങനെ അവരെ പ്രതിരോധിച്ചു എന്നതിനെ കുറിച്ചാണ് പുസ്തകത്തില്‍ കൂടുതലും പരാമര്‍ശിക്കുന്നത്.
മറാഠികൾ, രജപുത്രർ, ഛത്രപതി ശിവാജി മഹാരാജ്, താരാഭായി, അഹല്യഭായ് ഹോൾക്കർ തുടങ്ങിയ വ്യക്തികളെ വീരപുരുഷന്മാരായിട്ടാണ് ചിത്രീകരിക്കുന്നത്. സാംസ്കാരികവും രാഷ്ട്രീയവുമായ വികസനത്തിന് സംഭാവന നൽകിയ ദർശനാത്മക നേതാക്കളായി അവരെ പുതിയ പുസ്തകത്തില്‍ ചിത്രീകരിക്കുന്നു. മറ്റ് മതങ്ങളെ ബഹുമാനിക്കുന്നതിനിടയിൽ ഹിന്ദു മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായാണ് ശിവാജിയെ പാഠപുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ക്ഷേത്രങ്ങൾ പുനർനിർമിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളളെയും പുസ്തകം രേഖപ്പെടുത്തുന്നു. മുഗളർക്കെതിരായ വീരോചിതമായ ചെറുത്തുനിൽപ്പിനെക്കുറിച്ചും, മുഗൾ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ജാട്ട് കർഷകരെക്കുറിച്ചും, അവരുടെ പ്രദേശങ്ങൾ സംരക്ഷിക്കാൻ പോരാടിയ ഭിൽ, ഗോണ്ട്, സന്താൽ, കോച്ച് ഗോത്ര സമൂഹങ്ങളെക്കുറിച്ചും പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഒരു ഭാഗമുണ്ട്. അക്ബറിൻ്റെ സൈന്യത്തിനെതിരെ പോരാടിയ ഗോണ്ട് രാജ്യങ്ങളിലൊന്നിലെ റാണി ദുർഗ്ഗാവതിയെക്കുറിച്ചും ഔറംഗസേബിൻ്റെ സൈന്യത്തിനെതിരായ അഹോമുകളുടെ ചെറുത്തുനിൽപ്പിനെക്കുറിച്ചും ഭാഗങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം മുഗൾ ഭരണാധികാരികളെ പൈശാചികമായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടില്ലെന്ന് എൻസിആർടിയുടെ കരിക്കുലർ ഏരിയ ഗ്രൂപ്പ് ഫോർ സോഷ്യൽ സയൻസ് മേധാവി മൈക്കൽ ഡാനിനോ പറഞ്ഞു. അടുത്ത തലമുറ അവരെക്കുറിച്ച് പഠിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ബി.എൽ. വർമ്മയും പറഞ്ഞു. “മുഗളർ നമ്മെ വളരെക്കാലം ഭരിച്ചു. അടുത്ത തലമുറ അതിനെക്കുറിച്ച് പഠിക്കണം. നമ്മൾ സത്യം അംഗീകരിക്കണം. അടുത്ത തലമുറ എന്താണ് സംഭവിച്ചതെന്ന് പഠിക്കണം,” വർമ്മ ലഖ്നൗവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.