എസ്എൻഡിപി ഡോംബിവ്‌ലി ശാഖയ്ക്ക് പുതിയ ഭാരവാഹികൾ

PHOTO: സജിവ്.കെ (പ്രസിഡൻ്റ്), ദാസപ്പൻ കെ.വി (വൈ. പ്രസിഡൻ്റ്), കെ.കെ. മധുസുദനൻ (സെക്രട്ടറി)എന്നിവർ .
മുംബൈ:: ശ്രിനാരായണ ധർമ്മ പരിപാലന യോഗം 3823 നമ്പർ ഡോംബിവലി ശാഖയുടെ മുപ്പതാമത് വാർഷിക പൊതുയോഗയും ഭരണ സമിതി തെരെഞ്ഞെടുപ്പും നടന്നു.
ശാഖായോഗം പ്രസിഡൻ്റ് കെ.വി. ദാസപ്പൻ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ , സജിവ്.കെ (പ്രസിഡൻ്റ്), ദാസപ്പൻ കെ.വി (വൈ. പ്രസിഡൻ്റ്), കെ.കെ. മധുസുദനൻ(സെക്രട്ടറി) ശിവൻ എസ്.കെ.(യുണിയൻ കമ്മിറ്റി അംഗം), ഹരിദാസ് കെ, ടി.കെ. വാസു, ഗോപി ഗോപാലൻ, അശോകൻ ഇ.കെ, ഷബന സുനിൽ കുമാർ, സുരേഷ് ബാബു പി.എസ്, സോമരാജൻ. എൻ എന്നിവരെ ശാഖായോഗം കമ്മിറ്റിഅംഗങ്ങളായും പി. ഗോപാലകൃഷ്ണൻ, ഓമന വാസു, സുരേഷ് ബാബു ഉത്തമൻ എന്നിവരെ ശാഖായോഗം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തെരെത്തെടുക്കപ്പെട്ടു.
ഗുരുസ്മരണ,അനുശോചനം,മുൻ പൊതുയോഗ മിനിറ്റ്സ്സ് വായിച്ച് പാസാകുക, 2024 ലെ വരവ് ചിലവ് കണക്ക് പസാക്കുക, ബഡ്ജറ്റ് അവതരണം എന്നിവ പ്രധാന അജണ്ടകൾ ആയിരുന്നു. ശാഖായോഗം സെക്രട്ടറി ഇ.കെ.അശോകൻ സ്വാഗതം പറഞ്ഞു.