റഷ്യയിൽ തൊഴിലവസരം : രാഷ്ട്രം ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷം തൊഴിലാളികളെ ലക്ഷ്യമിടുന്നു

മോസ്‌കോ:ഇന്ത്യയില്‍ നിന്നുള്ള പത്ത് ലക്ഷം തൊഴിലാളികളെ ഇക്കൊല്ലം അവസാനത്തോടെ റഷ്യയ്ക്ക് ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയിലെ വ്യാവസായിക മേഖലകളില്‍ വര്‍ദ്ധിച്ച് വരുന്ന തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.
ഇക്കൊല്ലം അവസാനത്തോടെ പത്ത് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ റഷ്യയിലെ സെവ്ര്‍ദ്‌ലോക് മേഖലയിലടക്കം എത്തുമെന്ന് റഷ്യയിലെ ഒരുവ്യവസായി വ്യക്തമാക്കി. ഈ വിഷയം കൈകാര്യം ചെയ്യാനായി മാത്രം യെകാതെരിന്‍ബര്‍ഗില്‍ ഒരുപുതിയ കോണ്‍സുലേറ്റ് ജനറല്‍ ആരംഭിക്കുമെന്നും യുറാല്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രി തലവന്‍ ആന്ദ്രെ ബെസെദിന്‍, റോസ് ബിസിനസ് കണ്‍സള്‍ട്ടിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കുടിയേറ്റ ഇന്ത്യന്‍ തൊഴിലാളികള്‍ ഉയര്‍ന്ന യോഗ്യതയുള്ള തൊഴില്‍ സേനയുടെ ദൗര്‍ലഭ്യം പരിഹരക്കുമെന്നും ബെസെദിന്‍ കൂട്ടിച്ചേര്‍ത്തു. യെകാതിരിന്‍ ബര്‍ഗ് തലസ്ഥാനമായ സെവര്‍ദിലോവ്‌സ്‌ക് യുറാല്‍ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ ഘന വ്യവസായ മേഖലയും സൈനിക വാണിജ്യ സമുച്ചയവു സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ലോകപ്രശസ്‌ത യുറാല്‍ മാഷും ടി 9 പരമ്പരയില്‍ പെട്ട ടാങ്ക് നിര്‍മ്മാതാക്കളായ യുറാല്‍ വാഗണ്‍ സവോദും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
വാണിജ്യ കമ്പനികളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ബെസെദിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മേഖല നൈപുണ്യമുള്ള തൊഴിലാളികളുടെ ക്ഷാമം വലിയ തോതില്‍ അനുഭവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില തൊഴിലാളികള്‍ യുക്രെയ്‌നിലെ യുദ്ധമുഖത്താണ്. യുവാക്കള്‍ക്കാകട്ടെ ഫാക്‌ടറികളില്‍ തൊഴിലെടുക്കാന്‍ താത്‌പര്യവുമില്ലെന്ന് ബെസെദിന്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയില്‍ നിന്നും വടക്കന്‍ കൊറിയയില്‍ നിന്നും തൊഴിലാളികളെ ക്ഷണിക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് വളരെ സങ്കീര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു.
2024 മുതല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ റഷ്യയിലെത്തിത്തുടങ്ങിയിരുന്നു. കലിനിന്‍ഗ്രാഡ് മത്സ്യ സംസ്‌കരണ കേന്ദ്രമായ സറോഡിനുവിലേക്കായിരുന്നു ഇവരിലേറെയും എത്തിയത്. വലിയ തൊഴിലാളി ക്ഷാമം ഉണ്ടായ ഘട്ടത്തിലാണ് ഇത്.2030ഓടെ രാജ്യത്ത് 31ലക്ഷം തൊഴിലാളികളുടെ ക്ഷാമം ഉണ്ടാകുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ പ്രവചനം.അത് കൊണ്ട് തന്നെ യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ എണ്ണം 2025ല്‍ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. റഷ്യന്‍ വാണിജ്യ കമ്പനികള്‍ 47000 യോഗ്യതയുള്ള കുടിയറ്റ തൊഴിലാളികളെ സിഐഎസ് ഇതര രാജ്യങ്ങളില്‍ നിന്ന് 2024ല്‍ നിയമിച്ചെന്നാണ് മന്ത്രാലയത്തിന്‍റെ കണക്ക്.മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടി തൊഴിലാളികളെ നിയമിക്കാന്‍ സാമ്പത്തിക വികസന മന്ത്രാലയം ആഹ്വാനം ചെയ്യുന്നു. അതേസമയം കഴിഞ്ഞ വര്‍ഷ മാര്‍ച്ച് 22ന് ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്ത തുടര്‍ന്ന് മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ നിന്ന് കുടിയേറ്റ തൊിലാളികള്‍ വരുന്നത് തടയാന് കുടിയേറ്റ നിയമങ്ങള്‍ രാജ്യത്ത് ശക്തമാക്കിയിരിക്കുകയാണ്.