‘തനിമ’ക്ക് പുതിയ ഭരണസമിതി: ഓണാഘോഷം സെപ്റ്റംബർ 28-ന്

0
thanima

മുംബൈ :
ലോധ (ഡോംബിവ്‌ലി ) ‘തനിമ സാംസ്‌കാരിക വേദി ട്രസ്റ്റി’ൻ്റെ വാർഷിക പൊതുയോഗം നടന്നു .യോഗത്തിൽ 2025-2027 വർഷത്തേയ്ക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

ബിജു രാജൻ (പ്രസിഡന്റ് ), ശകുന്തള ആചാരി( സെക്രട്ടറി),മനോജ്‌ സി എസ് കെ (ട്രഷറർ), ജോർജ് ബോസ് (വൈസ് പ്രസിഡന്റ്‌) ,മനോജ് ഐ ജി(ജോ. സെക്രട്ടറി ) ദിവ്യ വിനോദ് (ജോ. സെക്രട്ടറി -ആർട്സ്) എന്നിവരേയും ഭരണസമിതി അംഗങ്ങളായി അനിത രവി, അശ്വതി കൃഷ്ണൻ, ആന്റണി ഫിലിപ്പ്, ബാബുരാജൻ വി കെ, ബിന്ദു മനോജ്‌, ചന്ദ്രിക മുരളീധരൻ, ജയന്തി മനോജ്‌, മനീഷ് കുറുപ്പ്, മനോജ്‌കുമാർ വി ബി, മനോജ്‌ കെ സി, സതി വാസുദേവൻ, സോനു സത്യദാസ്, പ്രശാന്തി രാജൻ, വിദേഹ് സിവി, വിനോദ് നമ്പ്യാർ എന്നിവരെയും തെരഞ്ഞെടുത്തു. എസ് പി ബാബുരാജ്, ഉണ്ണികൃഷ്ണൻ കുറുപ്പ് എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ് .

ചുമതലയേറ്റെടുത്ത പുതിയ കമ്മിറ്റി അടുത്ത രണ്ട് മാസത്തേയ്ക്കുള്ള പ്രവർത്തന പരിപാടികളും പ്രഖ്യാപിച്ചു. ജൂലൈ 27-ന് മൺസൂൺ ഫാമിലി പിക്നിക്കും, സെപ്റ്റംബർ 28-ന് തനിമ ഓണാഘോഷവും നടത്തുന്നതായിരിക്കുമെന്ന് ഭരണസമിതി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *