ദേശീയഗാനത്തെ അപമാനിച്ചതായി പരാതി: പാലോട് രവിക്കെതിരെ ബിജെപി
തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി സമാപന സമ്മേളന വേളയിൽ ദേശിയ ഗാനത്തെ അപമാനിച്ചതായി സിറ്റി പോലീസ് കമ്മിഷണർക്ക് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ്. രാജീവ് പരാതി നൽകി. ഡി.സി.സി പ്രസിഡന്റ് പാലോട് രവി ദേശീയ ഗാനത്തെ അപമാനിച്ചെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
സമരാഗ്നി ജാഥയുടെ സമാപനയോഗത്തിൽ പാലോട് രവി ദേശീയ ഗാനത്തിലെ വരികൾ തെറ്റായി ആലപിക്കുകയും, തുടർന്ന് വരികൾ തെറ്റാണെന്നു മനസിലായ ടി.സിദ്ദിഖ് എംഎൽഎ ദേശീയ ഗാനത്തിന്റെ സിഡി ഉണ്ടെന്നു പറഞ്ഞ് അദ്ദേഹത്തെ പാടുന്നതിൽ നിന്ന് പിന്തിരിപ്പിച്ച്.പിന്നീട് കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ആണ് ദേശീയഗാനം ആലപിച്ചത്.