കേരള സമാജം ഉൽവെയുടെ ഓണാഘോഷം ‘ഭൂമിപുത്രയിൽ

മുംബൈ: കേരള സമാജം ഉൽവെ നോഡിന്റെ ഓണാഘോഷം സെപ്റ്റംബർ 14ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉൽവെയുടെ ഹൃദയ ഭാഗത്തുള്ള നവിമുംബൈയിലെ ഏറ്റവും നൂതനമായ ‘ഭൂമിപുത്ര ഭവൻ’ ഓ ഡിറ്റോറിയത്തിൽ വച്ച് സമുചിതമായ് ആഘോഷിക്കും.
മാവേലി വരവേല്പ്, ചെണ്ടമേളം,വിവിധകലാപരിപാടികൾ, സാംസ്കാരിക സമ്മേളനം ഉന്നതവിജയം നേടിയ എസ് എസ് സി, എച്ച് എസ് സി വിദ്യാർത്ഥികൾക്ക് അനുമോദനം, വിശിഷ്ടമായ ഓണസദ്യ, തുടങ്ങി കലയുടെയും രുചിയുടെയും നിറഭേദങ്ങൾ നിറയുന്ന ഓണാഘോഷത്തിൽ പങ്കെടുത്ത് ഹൃദ്യം പൊന്നോണത്തെ വൻ വിജയമാക്കിത്തീർക്കണമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.