ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പയിൻ നടന്നു.

മുംബൈ: ഫെയ്മ -മഹാരാഷ്ട്ര മലയാളി വെൽഫെയർ സെല്ലും മലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരിയും സംയുക്തമായി നടത്തിയ നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് (NPRI) അംഗത്വ ക്യാമ്പയിൻ ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷൻ ഓഫിസിൽ നടന്നു.
മലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരി പ്രസിഡൻറ് സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രഞ്ജിനി സന്തോഷ് നായർ സ്വാഗതം പറഞ്ഞു. നോർക്ക ഡെവലപ്മെന്റ് ഓഫീസർ റഫീഖ് കാമ്പയിൻ ഉൽഘാടനം ചെയ്തു.
ഫെയ്മ മഹാരാഷ്ട്രയുടെ ട്രഷറർ അനു ബി നായർ ,ഭരത് (നോർക്ക മുംബൈ ഉദ്യോഗസ്ഥൻ) ഫെയ്മയുടെ മറ്റ് ഉപസമിതികളുടെ ഭാരവാഹികളായ ബാലൻ പണിക്കർ , ശിവപ്രസാദ് കെ നായർ ,ഉഷാ തമ്പി, ഗംഗധരൻ, ശ്രീജ സുനിൽ കപ്പാച്ചേരി, സിനി സുനിൽ,സന്തോഷ് നായർ എന്നിവർ കാമ്പയിന് നേതൃത്വം നൽകി.
നോർക്കാ ഏർപ്പെടുത്തിയിരിക്കുന്ന പദ്ധതികളായ പ്രവാസി ഇൻഷുറൻസ് കാർഡ് (NPRI),NRK ഐഡി കാർഡ്,NRK ഇൻഷുറൻസ്, വിദേശ തൊഴിൽ അവസരങ്ങൾ,വിദ്യാർത്ഥികൾക്കായുള്ള ഐഡി കാർഡുകൾ സ്കോളർഷിപ്പുകൾ വിവിധ പദ്ധതികളെ കുറിച്ച് ക്യാമ്പിൽ നോർക്കാ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
മഹാരാഷ്ട്രയിലെ 36 ജില്ലകളിലുമുള്ള പ്രവാസി മലയാളികൾക്ക് കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, കേരള സർക്കാർ എന്നിവയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ, സോൺ തലത്തിലെ മലയാളി സംഘടനകളുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്ന് ഫെയ്മ മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പി.പി. അശോകൻ അറിയിച്ചു.