കരുനാഗപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട

0
EX CRI

കൊല്ലം : എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി തൊടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 227 ഗ്രാം എംഡിഎംഎ യുമായി തൊടിയൂർ വില്ലേജിൽ പുലിയൂർ വഞ്ചി കിഴക്ക് ദേശത്ത് മഠത്തിൽ വടക്കത്തിൽ വീട്ടിൽ രാഗിണി മകൻ അനന്തു എന്നയാൾ പിടിയിലായി ( 27 വയസ്സ് ). ജില്ലയിൽ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിത്. പ്രതിമുൻപും സമാനമായ രീതിയിൽ എംഡിഎംഎ യുമായി പിടിയിൽ ആയിട്ടുള്ള ആളാണ്.

വൻതോതിൽ ബാംഗ്ലൂരിൽ നിന്നും എംഡി എം എ ഇറക്കുമതി ചെയ്ത് വിൽപ്പന നടത്തുന്ന മൊത്തവിതരണക്കാരനാണ് അറസ്റ്റിലായ അനന്തു. ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും പറ്റി വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പിടിയിലായ മയക്കുമരുന്ന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, ഐ ബി പ്രി വന്റ്റീവ് ഓഫീസർ മനു സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അനീഷ് ജൂലിയൻ ക്രൂസ്,ബാലു S സുന്ദർ,സൂരജ്, നിജി എന്നിവർ പങ്കെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *