സവര്‍ക്കര്‍ക്കെതിരായ പരാമർശം : താൻ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി

0
RAHUL 2

മുംബൈ:  പ്രസംഗത്തിൽ  വിഡി സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്തരവൻ സത്യകേ അശോക് സവര്‍ക്കര്‍ നൽകിയ പരാതിയിൽ താൻ കുറ്റക്കാരനല്ലെന്ന് കോൺഗ്രസ് നേതാവും ലോകസഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. പൂനെ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നലെ നടന്ന വാദത്തിലായിരുന്നു രാഹുല്‍ കുറ്റം നിഷേധിച്ചത്.

കഴിഞ്ഞ വർഷമാണ് രാഹുൽ ഗാന്ധിക്കെതിരെ സവർക്കറുടെ അനന്തരവൻ സത്യകേ അശോക് സവർക്കർ കേസ് ഫൽ ചെയ്യുന്നത്. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകാതിരുന്നതിനാൽ അദ്ദേഹത്തിൻ്റെ അഭിഭാഷകൻ മിലിന്ദ് പവാറാണ് ഹർജി ഔദ്യോഗികമായി രേഖപ്പെടുത്തിയത്. പ്രത്യേക എംപി-എംഎൽഎ കോടതിയിൽ ആയിരുന്നു വാദം. പ്രത്യേക ജഡ്‌ജിയായ അമോൽ ശ്രീറാം ഷിൻഡെയുടെ മുമ്പാകെയാണ ഹർജി സമർപ്പിച്ചത്.

2013-ല്‍ വിദേശത്തുള്ള കോൺഗ്രസ് പരിപാടിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയാണ് വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇതിനു പിന്നാലെയാണ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സത്യകേ സവർക്കർ മാനനഷ്‌ടക്കേസ് ഫയൽ ചെയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 500 പ്രകാരമായിരുന്നു കേസ്.സവർക്കറുടെ പാരമ്പര്യത്തെയും പ്രതിച്ഛായയെയും തകർക്കനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പരാതിയുടെ പകർപ്പുകളും മറ്റ് ബന്ധപ്പെട്ട് രേഖകളും കക്ഷിക്ക് ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മിലിന്ദ് പവാർ പറഞ്ഞു. അടുത്ത വാദം ജൂലൈ 29നാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി വിഡി സവർക്കറിനെക്കുറിച്ച് 2023 മാർച്ച് 5-ന് ലണ്ടനിൽ നടത്തിയ ഒരു പ്രസ്‌താവനയാണ് പരാതിക്ക് കാരണമായത്. വിനായക് ദാമോദർ സവർക്കറും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം പുരുഷനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് സവർക്കർ തൻ്റെ പുസ്‌തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.

ഇതു വലിയ വിവാദമാവുകയും ചെയ്‌തു. എന്നാൽ സവർക്കറുടെ ഒരു രചനയിലും അത്തരമൊരു ഭാഗം ഇല്ലെന്നും തെറ്റിദ്ധരിപ്പിക്കാനാണ് നോക്കുന്നതെന്നും ആരോപിച്ച് സവർക്കറുടെ അനന്തരവൻ കോടതിയിൽ എത്തി. പീന്നിട് നടന്ന അന്വേഷണത്തിൽ സവർക്കർ തൻ്റെ പുസ്‌തകങ്ങളിലൊന്നും ഇത്തരമൊരു സംഭവത്തെക്കുറിച്ച് എഴുതിയിട്ടില്ലെന്ന് കണ്ടെത്തി.

മോദിക്കെതിരെയും രാഹുൽ ഗാന്ധി ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. 2019-ൽ നടത്തിയ ഈ പരാമർശത്തിൽ സൂറത്തിലെ ഒരു മെട്രോപൊളിറ്റൻ കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി. “എല്ലാ കള്ളന്മാർക്കും മോദി എന്ന പൊതുനാമമായത് എങ്ങനെ” എന്നായിരുന്നു രാഹുലിന്‍റെ പരാമർശം. തുടർന്ന് ക്രിമിനൽ മാനനഷ്‌ട കേസിൽ കഴിഞ്ഞ മാർച്ചിൽ രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു. പിന്നീട് ഏപ്രിൽ 3-ന് സെഷൻസ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയതു

Spread the love

Leave a Reply

Your email address will not be published. Required fields are marked *