ഒമാനിൽ വാഹനാപകടം ; അഞ്ച് പേർ മരിച്ചു ; 11 പേർക്ക് പരിക്ക്

0
ACCIDENT DEMO

മസ്കറ്റ്: ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചപകടം. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഫാർ ​ഗവർണറേറ്റിൽ മഖ്ഷാനിന് ശേഷമുള്ള സുൽത്താൻ സെയ്ദ് ബിൻ തൈമുർ റോഡിലാണ് അപകടം ഉണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം ഏഴ് മണിയോടെയാണ് സംഭവം. മരിച്ചവരിൽ രണ്ട് പേർ ഒമാൻ പൗരന്മാരും 3 പേർ യുഎഇ പൗരന്മാരും ആണ്. കൂടാതെ അഞ്ച് കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അതിൽ രണ്ട് ഒമാനികളും ഒൻപത് യുഎഇ പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ മിക്കവരുടെയും നില ​ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.അപകടത്തിന്റെ വിവരം ലഭിച്ച ഉടൻ തന്നെ അടിയന്തിര സംഘം സംഭവ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയതായും ചെയ്തു. അപകടത്തിൽ അന്വേഷണം നടന്നുവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *