വീട്ടിൽ വെച്ച് പാമ്പു കടിയേറ്റ യുവതി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി . അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതുവാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പിന്റെ കടിയേൽക്കുന്നത് .
ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ തുടരുകയുമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തുടർ നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.