കീമിൽ സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരം : മന്ത്രി ആർ ബിന്ദു

കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്മന്ത്രി ആർ ബിന്ദു പറഞ്ഞു . എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാരിന്റെ ശ്രമമെന്നും മന്ത്രി വിശദീകരിച്ചു.
ഇക്കാര്യത്തിൽ എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിപ്പിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . മറ്റു ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി, വലിയ കോടതി ആകേണ്ടെന്ന് മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു.