അടൂരിൽ വന്ന വാഹനങ്ങൾ പണിമുടക്ക് അനുകൂലികൾ തടയുന്നു

അടൂർ : കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 9 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.
അടൂരിൽ വന്ന വാഹനങ്ങൾ പണിമുടക്ക് അനുകൂലികൾ തടയുന്നുണ്ടായിരുന്നു. പല വാഹനങ്ങളും പോലീസിൽ ഇടപെട്ട് തിരിച്ചു വിടുകയും ചെയ്തു. ബിജെപിയുടെ കൊടിയും ചിഹ്നവും കുത്തി വന്ന ഒരു വാഹനം ഏറെ നേരം തടഞ്ഞിട്ടു. അതേസമയം അടൂരിൽ സമര അനുകൂലികളായ അഞ്ചുപേർ INTUC ട്രേഡ് യൂണിയന്റെ കൊടിയും കുത്തി കാറിൽ യാത്ര ചെയ്യുകയും ചെയ്തു . ഇത് നേരിയ തർക്കത്തിന് ഇടയാക്കി. ഏറെനേരത്തിന് ശേഷമാണ് അവരെയും റോഡിൽ നിന്നും കടത്തി വിട്ടു.
എഐടിയുസി സിഐടിയു ഇടതുപക്ഷ സംഘടനകളുടെ സംയുക്ത അഭിമുഖത്തിൽ ആയിരുന്നു പണിമുടക്ക്. കെഎസ്ആർടിസി ഉൾപ്പെടെ ഒരു വാഹനങ്ങളും ഓടുന്നില്ല എങ്കിലും അപ്രതീക്ഷിതമായെങ്കിലും ചില കെഎസ്ആർടിസി ബസുകൾ എംസി റോഡിലൂടെ കടന്നുവന്നത് പോലീസ് പ്രൊട്ടക്ഷനിൽ അടൂർ ഡിപ്പോയിലേക്ക് കയറ്റിയിടുകയായിരുന്നു.