പത്തനാപുരത്ത് ഔഷധി പൂട്ടിക്കാൻ സമരാനുകൂലികൾ ; ജീവനക്കാരനെ ഭീഷണിപ്പെടുത്തി

കൊല്ലം : ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിനോട് സഹകരിക്കുന്നില്ലെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഔഷധി പൂട്ടിക്കാൻ സമരാനുകൂലികളുടെ ശ്രമം. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെൻ്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്.
ആശുപത്രിയിലേക്കുള്ള മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള ഗോഡൌണാണെന്നും ഇത് അവശ്യ സർവീസിൽ പെടുന്നതാണെന്നും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരൻ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഭീഷണി മുഴക്കിയ സമരാനുകൂലികൾ ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി.