മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ? ബിജെപിയുടെ നിർണായക നീക്കം
ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരാണാശിക്ക് പുറമെ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കും. ദക്ഷിണേന്ത്യയില്‍ കൂടി മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് പരിഗണിക്കുന്നത്. രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം.അയോദ്ധ്യ ക്ഷേത്ര ഉൽഘാടനത്തിന് മുൻപ് രാമേശ്വരം പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.