സിദ്ധാർഥന്റെ ആത്മഹത്യ; സർക്കാരിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവും, വേണുഗോപാൽ എംപിയും. മരണത്തിൽ കോളേജ് അധികൃതർക്കും പങ്ക്
കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാവങ്ങളോട് സർക്കാർ ക്രൂരത കാട്ടുന്നു, അതിക്രൂരമായാണ് സിദ്ധാർഥ് കൊലചെയ്യപ്പെട്ടതെന്നും, എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പരാമർശിച്ചു.
ഇതൊരു ക്ലിയർ കട്ട് കൊലപാതകമാണെന്നും, സിദ്ധാർഥന്റെ ശരീരത്തിൽ രണ്ടു മൂന്ന് ദിവസം പഴക്കമുള്ള മുറിവുകൾ കൂടാതെ, ഭക്ഷണമോ വെള്ളമോ പോലും കൊടുക്കാതെ 3 ദിവസം ക്രൂരമായ പീഡനത്തിന് സിദ്ധാർഥ് ഇരയായെന്നും എംപി വേണുഗോപാൽ പരമഷിച്ചു.