ഒമാനിലും ‘ഗൂഗിൾ സ്ട്രീറ്റ് വ്യൂ’ സംവിധാനമൊരുങ്ങുന്നു
മസ്കറ്റ്: ഗൂഗിൾ സ്ട്രീറ്റ് വ്യൂ വഴി ഒമാനിലെ പ്രധാന നഗരങ്ങ ളുടെയും തെരുവുകളുടെയും പനോരമിക് ചിത്രങ്ങൾ നമ്മുടെ മൊബൈൽ സ്ക്രീനുകളിൽ ലഭ്യമാകും. ഈ പ്രദേശങ്ങളെ 360 ഡിഗ്രി കോണിൽ പര്യവേക്ഷണം ചെയ്യാനും ഇതുവഴി സഞ്ചരിക്കുന്ന പ്രതീതി സൃഷ്ടിക്കാനും ഗുണംചെയ്യും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക.
ആദ്യ ഘട്ടത്തിൽ ഒമാനിലെ പ്രധാന നഗരങ്ങളായ മസ്ക്കത്ത്, സുഹാർ, സലാല എന്നിവിടയെയും രണ്ടാം ഘട്ടത്തിൽ മറ്റു പ്രദേശങ്ങളെയും ഗൂഗിൾ സ്ട്രീറ്റ് വ്യൂ സംവിധാനത്തിൽ കൊണ്ടുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനും വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രധാന സ്ഥലങ്ങളും സന്ദർശിക്കുന്നതിനും സ്വന്തം ഇലക്ട്രോണിക് ഡിവൈസുകളിൽ തന്നെ സൗകര്യം ഒരുങ്ങുന്നു.
ഏതെങ്കിലും കെട്ടിടങ്ങളോപ്രോപ്പർട്ടികളോ അന്വേഷിക്കുന്നവർക്ക് ചുറ്റുമുള്ള റോഡുകളും സൗകര്യങ്ങളും വെർച്വൽ ടൂറിലൂടെ അറിയാൻ സാധിക്കു മെന്നതുമെല്ലാം ഗൂഗിൾ സ്ട്രീറ്റ് വ്യൂ സംവിധാനത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളിൽ ചിലതാണ്.