സിപിഎം പ്രതികുട്ടിൽ; ടി. പി ചന്ദ്രശേഖരൻ വധം വീണ്ടും ചർച്ചയകുന്നു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ ടി.പി.ചന്ദ്രശേഖരൻ വധം സിപിഎമ്മിനെ വീണ്ടും വേട്ടയാടുന്നു.രക്തസാക്ഷികളുടെ ഓർമ്മകൾ ചേർത്ത് പിടിക്കുന്ന പാർട്ടിയെ ആദ്യമായി ഒരു രക്തസാക്ഷി കുത്തിനോവിക്കുകയാണ്.ഹൈകോടതി പരാമർശങ്ങളും, വിധിന്യയവും വന്നതോടെ ടിപി വീണ്ടും ചർച്ച ആയിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി ഔദ്യോഗികമായി പ്രഖ്യാപിച്ച അതേ ദിവസം തന്നെ ജനാധിപത്യ മൂല്യങ്ങൾക്ക് ഭീഷണിയായ കൊലപാതകമെന്ന് ടിപി വധത്തെ കോടതി വിശേഷിപ്പിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയം ഉൽപാദിപ്പിച്ച് ഇല്ലാതാക്കാനുള്ള ഏതു ശ്രമവും കർശനമായി നേരിടുക തന്നെ വേണമെന്നും,വിമത ശബ്ദത്തെ ഇല്ലായ്മ ചെയ്യാനുള്ള ഏതു കുറ്റകൃത്യവും ഭരണഘടനയോടുള്ള വെല്ലുവിളിയാണ്;ഹൈക്കോടതി പ്രതിപാദിച്ചു.
പ്രചാരണരംഗത്ത് സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തി പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്നിരിക്കുന്ന ആദ്യ രാഷ്ട്രീയ വിഷയവും ടിപി വധ കേസ് തന്നെയാണ്.