മന്ത്രി രാജീവിന്റെ വാഹനം തടഞ്ഞ സംഭവം : എ എസ് പി ക്ക് വൻ വീഴ്ച

കൊല്ലം / കരുനാഗപ്പള്ളി : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പല പ്രതിപക്ഷ സംഘടനകൾ സമരങ്ങളും പ്രതിഷേധങ്ങളും നടത്തുന്ന സാഹചര്യത്തിൽ സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെ കരിങ്കൊടി കാണിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിട്ടും കരുനാഗപ്പള്ളിയിലൂടെ വന്ന മന്ത്രി പി രാജീവിന്റെ വാഹനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന് സബ്ഡിവിഷൻ ഓഫീസർ കൂടിയായ എ.എസ്.പി അഞ്ജലി ഭാവന വിവരങ്ങൾ അറിഞ്ഞിട്ടും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോരുക്കിയില്ല.
വെൽഫെയർ പാർട്ടി, കോൺഗ്രസ്, ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകരും മറ്റു പ്രതിപക്ഷ സംഘടനയിൽ ഉള്ളവരും കരുനാഗപ്പള്ളി ടൗണിൽ ശക്തമായ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മന്ത്രിയുടെ വാഹനം കടന്നുപോകുന്നത് എന്നാൽ ഈ പ്രതിഷേധങ്ങളെ നിസാരവൽക്കരിച്ചാണ് എ.എസ്.പി അഞ്ജലി ഭാവന മന്ത്രി കടന്നുപോകുന്ന പ്രദേശങ്ങളിൽ ആവശ്യമായ സുരക്ഷ ഒരുക്കാഞ്ഞത്. സബ് ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടത്തുന്നുണ്ടെന്നും അതിൽ ചിലത് ശക്തമായ പ്രതിഷേധങ്ങൾ ആണെന്നും എ എസ് പിക്ക് അറിയാമായിരുന്നു.
വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിൽ മന്ത്രിയുടെ വാഹനത്തിന് കേടുപാട് സംഭവിക്കില്ലായിരുന്നു. മന്ത്രിയുടെ വാഹനം തടഞ്ഞ സമയത്ത് വിരലിലെണ്ണാവുന്ന പോലീസുകാർ മാത്രമായിരുന്നു റോഡിലുണ്ടായിരുന്നത്. മന്ത്രി രാജീവിന്റെ വാഹനവ്യൂഹം തടഞ്ഞതിനും കേടുപാട് വരുത്തിയതിനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും. അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു.