മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജന സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജന സെക്രട്ടറി അറസ്റ്റിൽ. ജിതിൻ ജി നൈനാനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇന്നലെ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയിലെടുത്തുകൊണ്ടു പോയപ്പോൾ പൊലീസ് ബസ്സിന്റെ ചില്ല് തകർത്തു എന്നാണ് കേസ്.