കേരള കാത്തലിക് അസോസിയേഷൻ കുടകളും പഠനോപകരണങ്ങളും വിതരണം ചെയ്‌തു

മുംബൈ : ഡോംബിവ്‌ലി മേഖലയിലെ ജില്ലാ പരിഷത്ത്/ നഗരസഭാ സ്കൂളുകളിൽ, K C A മുംബൈ, ഡോംബിവലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുടകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
കെസിഎ യൂണിറ്റ് പ്രസിഡന്റ് സി.ടി.മത്തായി സെക്രട്ടറി കെ.എസ് ജോസഫ് ,ജോ.സെക്രട്ടറി അനില ഫിലിപ്പ് , സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൾച്ചറൽ കമ്മിറ്റി ചെയർമാനുമായ നെല്ലൻ ജോയി, മുൻ ട്രഷറർ തോമസ് പി. ജോർജ്, സെൻട്രൽ കൗൺസിൽ അംഗം ആന്റണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ നടത്തിയ സാമൂഹ്യ പ്രവർത്തനത്തിൽ സംഘടനയുടെ ഭരണസമിതി അംഗങ്ങളായ ബിജു വർഗീസ്, ജോൺസൺ എബ്രഹാം, ജോജി ആന്റണി, സംഘടനാ പ്രവർത്തകരായ ടോം ജോസഫ്, പ്രിൻസ് സെബാസ്റ്റ്യൻ, മറ്റ് യൂണിറ്റ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
കുടകളുടെ വിതരണം ഉത്ഘാടനം ചെയ്തു സംസാരിച്ച മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ പ്രസിഡന്റ് സി. ടി മത്തായി വിദ്യാഭ്യാസത്തിന്റെ വിലയും, രാജ്യ സേവനത്തിന്റെ പ്രാധാന്യവും കുട്ടികളെ ഉദ്ബോധിപ്പിച്ചു.
കെ. സി.എ ഡോമ്പിവിലി ഇത്തവണ മേഖലയിലെ നിരവധി സ്കൂളുകളിൽ കുടകൾ വിതരണം ചെയ്യുന്നുണ്ടെന്ന് സെക്രട്ടറി കെ.എസ് ജോസഫ് അറിയിച്ചു. ആന്റണി ഫിലിപ്പ്, തോമസ് പി ജോർജ് എന്നിവർ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചു.
കേരള കാത്തലിക് അസോസിയേഷൻ മുംബൈ, 65 വർഷത്തെ സേവന പാരമ്പര്യമുളള മലയാളി സംഘടനയാണെന്നും, മുംബൈയിലെ 45 ൽ പരം കെ.സി.എ യൂണിറ്റുകളിലൂടെ അംഗങ്ങൾക്കും തദ്ദേശ വാസികൾക്കും നാനാവിധത്തിലുള്ള സഹായങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണെന്നും, ഇത്തരം സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും നെല്ലൻ ജോയി പറഞ്ഞു.
വിവിധ സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും കെ സി എ യുടെ ഈ ഉദ്യമത്തിന് വലിയ ആവേശത്തോടെയുള്ള സ്വീകരണമാണ് നൽകിയത്.
സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗങ്ങളുടെയും, അഭ്യൂദയകാംഷികളുടെയും സഹകരണത്തോടെയാണ് മുന്നൂറോളം വിദ്യാർഥികൾക്ക് സഹായം നൽകാൻ സാധിച്ചതെന്നും ,തുടർന്നും മുന്നോട്ടു കൊണ്ടുപോകാൻ ഇത് ഊർജ്ജം നൽകുന്നുവെന്നും ഡോമ്പിവലി മേഖലയിലെ പൊതു വിദ്യാഭ്യാസ രംഗത്തെ കൂടുതൽ സ്കൂളുകളിൽ വരും ദിവസങ്ങളിൽ കുട വിതരണം നടത്തുന്നതാണെന്നും KCA മാനേജിങ് കമ്മറ്റി അറിയിച്ചു.