വാട്ടർ ടാങ്ക് ദുരുഹത; തെളിവെടുപ്പ് മണിക്കൂറുകൾ നീളുന്നു
കഴകൂട്ടം: കേരള സർവകാലശാല കാര്യവട്ടം ക്യാമ്പസ്സിലെ ഇരുനില കെട്ടിടത്തിന്റെ വലിപ്പമുള്ള വാട്ടർടാങ്ക് ബോട്ടനി ഡിപ്പാർട്മെന്റിനു സമീപമാണ് സ്ഥിതി ചെയുന്നത്.അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തി.15 അടി ആഴമുള്ള ടാങ്ക് വിള്ളൽ വീണ് ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. 10 വർഷം മുൻപ് ഇതു പൊളിക്കാൻ വാട്ടർ അതോറിറ്റി നീക്കം നടന്നെങ്കിലും, സർവകലാശാല സ്ഥലം വിട്ടുകൊടുത്തില്ല.
ടാങ്കിനു മുകളിൽ കയറാൻ പടിക്കെട്ടുണ്ട്. അവിടെ നിന്നു മുകളിലത്തെ ദ്വാരത്തിലൂടെ ഏണിയിറക്കിയാണു പൊലീസ്, ഫോറെൻസിക്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഉള്ളിൽ ഇറങ്ങിയത്. ഒരാൾക്കിറങ്ങാൻ പറ്റുന്ന ദ്വാരത്തിൽ ഏണി തൂക്കിയിറക്കിയ നിലയിൽ കണ്ടെത്തി. ഹോളിനു പുറത്തു 3 പൈപ്പുകൾ വരിഞ്ഞു കെട്ടിയതിൽ മൃതദേഹത്തിന്റെ ആവശിഷ്ടങ്ങൾ തൂങ്ങിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.നടപടികൾ പൂർത്തിയാക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു.
ചുറ്റുമതിലും സെക്യൂരിറ്റി ജീവനക്കാരുടെ കാവലുമുള്ള ഈ ഭാഗത്ത് എത്താൻ എളുപ്പമല്ല. ടാങ്കിനു മുകളിൽ കോണി വഴി മാൻ ഹോൾ ഉണ്ടെന്നറിയാവുന്നവർക്കേ ഇവിടെ എത്തിച്ചേരാൻ സാധിക്കുള്ളു.