വ്യാപാര കരാറിൽ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധി

0

ദില്ലി: വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഭീഷണിക്ക് വഴങ്ങുകയാണെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം . ട്രംപിൻറെ സമയപരിധിക്ക് മോദി കീഴടങ്ങും എന്ന് ഉറപ്പാണെന്ന് രാഹുൽ ആരോപിച്ചു. ഇന്ത്യ അമേരിക്ക വ്യാപാര കരാറിലെ ചർച്ചകൾ സമയപരിധി നോക്കിയല്ല രാജ്യതാല്പര്യം അനുസരിച്ചാണ് നടക്കുന്നതെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് കാർഷിക രംഗത്ത് ഇന്ത്യ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും പിയൂഷ് ഗോയൽ ഒരു മാധ്യമങ്ങളോട്പറഞ്ഞു. എന്നാൽ പിയൂഷ് ഗോയലിൻറേത് വെറും വാചകമടി മാത്രമാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

വാഹനങ്ങളുടെയും സ്പെയർപാർട്സുകൾക്കും അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് പകരം തീരുവ ചുമത്തുമെന്ന് കാണിച്ച് ഇന്ത്യ കഴിഞ്ഞ ദിവസം ലോകവ്യാപാര സംഘടനയ്ക്ക് കത്തു നല്കിയിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ അധിക തീരുവ മരവിപ്പിച്ചതിൻറെ സമയപരിധി ബുധനാഴ്ചയാണ് അവസാനിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *